Headlines
Loading...
ഒളിംമ്പിക് ഹോക്കി മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന് അഭിനന്ദനം അര്‍പ്പിച്ച് ആഹ്ലാദപ്രകടനം നടത്തി

ഒളിംമ്പിക് ഹോക്കി മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന് അഭിനന്ദനം അര്‍പ്പിച്ച് ആഹ്ലാദപ്രകടനം നടത്തി

കാസറഗോഡ്: 41വര്‍ഷക്കാലത്തിനു ശേഷം ഒളിംമ്പിക് ഹോക്കി മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിനും അര നൂറ്റാണ്ടിന് മുന്‍പ് മാന്‍ വല്‍ഫ്രെഡ്‌റിക്കിലൂടെ ആദ്യ മലയാളി ഒളിംപിക്ക് മെഡല്‍ നേടിയതിന് ശേഷം ഇന്ത്യന്‍ ഹോക്കി ഗോള്‍ കീപ്പറിലൂടെ മെഡല്‍ നേടിയ പി ആര്‍ ശ്രീജേഷിനെ അഭിനന്ദിച്ച് കൊണ്ടും കാസറഗോഡ് ഹോക്കിയുടെ ആഭിമുഖ്യത്തില്‍ ആഹ്ലാദപ്രകടനം നടത്തി.

 ചെറുവത്തൂരില്‍ വെച്ച് നടന്ന പരിപാടിയില്‍ ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീളയുള്‍പ്പെടെ മുഴുവന്‍ അംഗങ്ങളും ജില്ലാ ഹോക്കി ഭാരവാഹികളായ എം. അച്ചുതന്‍ മാസ്റ്റര്‍, ജില്ലാ പ്രസിഡന്റിന് എം.രാമകൃഷ്ണന്‍ മാസ്റ്റര്‍, ചെറുവത്തൂര്‍ പ്രസ് ഫോറം സെക്രട്ടറി വിജിന്‍ദാസ്, ഹോക്കി താരങ്ങള്‍ ഉപ്പെടെയുള്ള കായിക താരങ്ങള്‍ പങ്കെടുത്തു. ബാന്റ് വാദ്യവും, കരിമരുന്ന് പ്രയോഗവും പ്രകടനത്തിന് കൊഴുപ്പ് കുട്ടി.