രണ്ടാം മെഡലുയർത്തി ഇന്ത്യ; പി വി സിന്ധുവിന് വെങ്കല മെഡൽ
പി വി സിന്ധു ചരിത്രമെഴുതി! ടോക്കിയോ ഒളിംപിക്‌സിന്റെ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ലോകത്തെ മൂന്നാമത്തെ മികച്ചതാരമായി പി വി സിന്ധു ഉദിച്ചുയര്‍ന്നു. ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍. തുടര്‍ച്ചയായി രണ്ട് ഒളിംപിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന ചരിത്രനേട്ടവും സിന്ധുവിന് ഇപ്പോള്‍ സ്വന്തം. സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ തായ് സു യിംഗിനോട് നിരാശപ്പെടുത്തുന്ന തോല്‍വിക്ക് ശേഷം, മികച്ച തിരിച്ചു വരവാണ് സിന്ധു നടത്തിയത്. വെങ്കലമെഡലിനു വേണ്ടിയുള്ള പോരാട്ടത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ചൈനീസ് താരം ഹി ബിങ് ജിയാവോ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു മെഡല്‍ നേട്ടം കൈവരിച്ചത്. സ്‌ക്കോര്‍- 21-13, 21-15.
2020 ടോക്കിയോ ഒളിമ്പിക്‌സില്‍ മീരാഭായ് ചാനുവിന് ശേഷം മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ അത്ലറ്റ് താരമാണ് സിന്ധു. 2016 റിയോ ഒളിമ്പിക്‌സില്‍ സിന്ധു വനിതാ സിംഗിള്‍സ് ബാഡ്മിന്റണ്‍ വെള്ളി നേടിയിരുന്നു. ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കൂടിയാണ് സിന്ധു. 2008 ല്‍ ബീജിംഗില്‍ വെങ്കലം നേടിയപ്പോള്‍ ഒളിമ്പിക്‌സില്‍ ബാഡ്മിന്റണ്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി സൈന നേഹ്‌വാള്‍ മാറി.
2018 ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണം നേടിയ സിന്ധു, 2019 ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് സ്വര്‍ണ്ണ മെഡല്‍ നേടി, ലോക ചാമ്പ്യന്‍ പട്ടത്തിലെത്തിയ ആദ്യ ഇന്ത്യാക്കാരിയായി. മെഡല്‍ നേട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സിന്ധുവിനെ അഭിനന്ദിച്ചു.