national
'സ്വാതന്ത്ര്യത്തിനായി പോരാടിയവരെ രാജ്യം നന്ദിയോടെ സ്മരിക്കുന്നു' പ്രധാനമന്ത്രി
ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്രദ്രിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. സ്വാതന്ത്ര്യത്തിനായി പോരാടിയവരെ ഇന്ത്യ നന്ദിയോടെ സ്മരിക്കുന്നുവെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം എന്നും സ്വാതന്ത്ര്യത്തിനായി പോരടിയവോരോട് കടപ്പെട്ടിരിക്കും. സ്വാതന്ത്ര്യസമര സേനാനികളെയും രാഷ്ട്രശില്പികളെയും പേരെടുത്തു ആദരമർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഒളിമ്പ്യൻമാരെയും കോവിഡ് പോരാളികളെയും പ്രധാനമന്ത്രി ചടങ്ങില്‍ പ്രത്യേകം അഭിനന്ദിച്ചു.
നീരജ് ചോപ്ര ഉൾപ്പെടെയുള്ള ഒളിംപിക്സ് മെഡൽ ജേതാക്കള്‍ക്കും കോവിഡ് മുൻനിര പോരാളികള്‍ക്കും ചെങ്കോട്ടയില്‍ ക്ഷണമുണ്ടായിരുന്നു . 500 എൻസിസി കേഡറ്റുമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.