Headlines
Loading...
ഇന്ന് 75ാം സ്വാതന്ത്ര്യ ദിനം

ഇന്ന് 75ാം സ്വാതന്ത്ര്യ ദിനം

കോവിഡ് മഹാമാരിക്കെതിരെ സമാനതകളില്ലാത്ത പോരാട്ടം തുടരുകയും രാഷ്ട്രീയ സാമൂഹിക രംഗത്ത് വലിയ പ്രതിസന്ധി നിലനില്‍ക്കുകയും ചെയ്യുന്നതിനിടെ ഇന്ത്യ ഇന്ന് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. കനത്ത സുരക്ഷയില്‍ ഞായറാഴ്ച രാവിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയര്‍ത്തുന്നതോടെ സ്വാതന്ത്ര്യ ദിനം ആഘോഷിങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമാവും. കേന്ദ്ര മന്ത്രിമാരും വിവിധ സേനാവിഭാഗം മേധാവികളും ചടങ്ങില്‍ പങ്കെടുക്കും. 

കനത്ത സുരക്ഷയിലാണ് തലസ്ഥാന നഗരം. പുറത്തുനിന്നു നോട്ടം എത്താന്‍ പോലും കഴിയാത്ത തരത്തില്‍ ഒരാഴ്ചമുമ്പു തന്നെ കണ്‍ടെയ്‌നറുകളും ലോഹപ്പലകയും നിരത്തി മറച്ച ചെങ്കോട്ടയിലാണ് ഇന്ന് പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുക. പുരാതന ഡല്‍ഹിയിലെ കച്ചവടസ്ഥാപനങ്ങളെല്ലാം ശനിയാഴ്ച തന്നെ ഡല്‍ഹി പോലീസ് അടച്ചുപൂട്ടിക്കഴിഞ്ഞു. പുലര്‍ച്ചെ നാലുമുതല്‍ രാവിലെ പത്തുവരെ ചെങ്കോട്ടയിലേക്കുള്ള റോഡുകളിലൊന്നും വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. 

ന്എസ്.ജി. കമാന്‍ഡോകള്‍, ശ്വാനസേന, നിരീക്ഷണക്യാമറകള്‍, ആന്റി ഡ്രോണ്‍ സംവിധാനം എന്നിവയ്ക്ക് ഒപ്പം ചെങ്കോട്ടയില്‍ രണ്ടു പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറന്നാമ് സുക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. 5000 പ്രത്യേക സുരക്ഷാഭടന്മാരെയും പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. പിസിആര്‍. വാനുകളും 70 സായുധ വാഹനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. യമുനയില്‍ പട്രോളിങ് ബോട്ടുകളും റോന്തു ചുറ്റുന്നു. ഏതുതരത്തിലുള്ള ആക്രമണത്തെയും നേരിടാന്‍ സര്‍വസജ്ജമാണ് സുരക്ഷാസേന. 

 75–ാം സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യ്ത രാഷ്ട്രപതി രാം നാഥ് കോവിന്ദ് രാജ്യം കോവിഡ് മഹാമാരിക്കെതിരായ പോരാട്ടം തുടരുകയാണെന്നും എല്ലാവരും വാക്‌സീന്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിലുണ്ടായ പ്രതിഷേധങ്ങളെയും സംഘട്ടനങ്ങളെയും അദ്ദേഹം അപലപിച്ചു. പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ ക്ഷേത്രമാണെന്നും ചൂണ്ടിക്കാട്ടി. കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടവരെ കുറിച്ചോര്‍ക്കുമ്പോള്‍ ദുഃഖമുണ്ട്. കോവിഡ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ പ്രതിസന്ധി ഉണ്ടാക്കി. ഇവ പരിഹരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ അഭിനന്ദിക്കുന്നു. എന്നാല്‍ കൂടുതല്‍ ആളുകളുടെ ജീവന്‍ രക്ഷിക്കാനായി പ്രയത്‌നിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കു നന്ദി പറയുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 

' രാജ്യം മുന്‍പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു ഘട്ടത്തിലൂടെ കടന്ന പോവുന്ന കാലത്താണ് സ്വാതന്ത്ര്യ ദിനം കടന്നുവരുന്നത്. പെഗാസസ് ചാര സോഫ്റ്റ് വെയറുകള്‍ രാജ്യത്തെ പ്രമുഖന്‍മാരെ ഉള്‍പ്പെടെ നിരീക്ഷിച്ചെന്ന വലിയ വിവാദത്തിന്റെ അലയൊലികള്‍ നിലനില്‍ക്കുകയാണ്. രാജ്യത്തെ ഒരു വിഭാഗം കര്‍ഷകര്‍ തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തെരുവിലാണ്. രാജ്യത്തിന്റെ സാമ്പത്തിക രംഗം വലിയ പ്രതിസന്ധി നേരിടുകയും ചെയ്യുന്ന കാലത്താണ് രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്.