ഭരണഘടനാ മൂല്യങ്ങളെയും സ്ഥാപനങ്ങളെയും സംരക്ഷിക്കാനുള്ള പ്രതിജ്ഞ ഏറ്റെടുക്കണം: മുഖ്യമന്ത്രി
ഭരണ ഘടന മുന്നോട്ട് വയ്ക്കുന്ന കാഴ്ചപ്പാടുകള്‍ എത്രത്തോളം പ്രാവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്ന് വിലയിരുത്തുമ്പോഴാണ് സ്വാതന്ത്ര്യ ദിനാഘോഷം അര്‍ത്ഥവത്താവുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവകാശങ്ങള്‍ പൗരന് മൗലികമാണ്. മത നിരപേക്ഷതയും സോഷ്യലിസ്റ്റ് കാഴ്ചപാടും നാനാത്വത്തില്‍ ഏകത്വമെന്ന ബഹുസ്വരതയുടെ സമവാക്യങ്ങളും അതിന്റെ കരുത്തായി നിലകൊള്ളുന്നു. ഭരണഘടനാ സ്ഥാപനങ്ങള്‍ ഭരണ ഘടന വിഭാവനം ചെയ്യുന്നതരത്തില്‍ പ്രവര്‍ത്തിക്കുകയും വിപുലപ്പെടുകയും ചെയ്യുമ്പോഴാണ് സ്വാതന്ത്ര്യത്തെ സംബന്ധിച്ച നമ്മുടെ കാഴ്ചപ്പാടുകള്‍ പ്രാവര്‍ത്തികമാവുക എന്ന് തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരോ മനുഷ്യരെയും ചേര്‍ത്തുപിടിച്ചുള്ള വികസനമാണ് വേണ്ട്, രാഷ്ട്രീയ സുരക്ഷയെ പോലെ തന്നെ പ്രധാനമണ് പരിസ്ഥിതി സംരക്ഷണം. ഈ കാഴ്ചപാടിലൂന്നി പരിസ്ഥിതി സംരണണത്തിന് നയം രൂപീകരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭരണഘടനാ മൂല്യങ്ങളെയും സ്ഥാപനങ്ങളെയും സംരക്ഷിക്കാനുള്ള പ്രതിജ്ഞ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്- ലോകശ്രദ്ധയാകര്‍ഷിച്ച പോരാട്ടത്തിലൂടെ കൊളോണിയല്‍ ഭരണത്തിനറുതി വരുത്തി ഇന്ത്യ സ്വതന്ത്രമായിട്ട് ഏഴര പതിറ്റാണ്ട് പിന്നിടുന്നു. രാഷ്ട്രീയ സ്വാതന്ത്ര്യം എന്നതിനൊപ്പം ദേശിയപ്രസ്ഥാനം ഊന്നല്‍ നില്‍കിയത് സ്വതന്ത്ര ഇന്ത്യ എങ്ങനെയായിരിക്കണം എന്നതിന് കൂടിയാണ്. സ്വതന്ത്രരാഷ്ട്രമെന്ന നിലയ്ക്ക് നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്.
നിരവധി മേഖലകളില്‍ ഇനിയും മുന്നേറാനുണ്ട്. സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങള്‍ ശക്തമായി രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. ദാരിദ്ര്യം തുടച്ചു നീക്കാനായിട്ടില്ല. സ്ത്രീസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിലും നാട് പുറകിലാണ്. ജാതീയ വിവേചനങ്ങളും അടിച്ചമര്‍ത്തലുകളും തുടരുകയാണ്. മതവര്‍ഗീയത വലിയ ഭീഷണിയായി വളര്‍ന്നിരിക്കുന്നു. യുവജനങ്ങളില്‍ ഗണ്യമായ ശതമാനത്തിനും തൊഴിലില്ല. കര്‍ഷകരുള്‍പ്പെടെയുള്ള സാധാരണ ജനവിഭാഗം അതിജീവനത്തിനായി സമരം ചെയ്യേണ്ടിവരുന്നു. നമ്മുടെ ഭരണഘടന വിഭാവനം ചെയ്ത സോഷ്യലിസവും മതേതരത്വവും ജനാധിപത്യവും നിലനില്‍ക്കുന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രമായി ഇന്ത്യയെ മാറ്റുന്നതിനാവശ്യമായ ചിന്തകളാല്‍ സമ്പന്നമായിരിക്കണം ഇന്നത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍. വിശ്വകവി രബീന്ദ്രനാഥ ടാഗോര്‍ പങ്കുവച്ച മനോഹരമായ സങ്കല്പമുണ്ട്:
'എവിടെയാണോ മനസ്സ് നിര്‍ഭയമായിരിക്കുന്നത്, ശിരസ്സ് ഉയര്‍ന്നുതന്നെയിരിക്കുന്നത്, അറിവ് സ്വതന്ത്രമായിരിക്കുന്നത്, ഇടുങ്ങിയ ഭിത്തികളാല്‍ ലോകത്തെ തുണ്ടു തുണ്ടായി മുറിക്കാത്തത്, വാക്കുകള്‍ സത്യത്തിന്റെ ആഴത്തില്‍ നിന്നു നിര്‍ഗമിക്കുന്നത്, അക്ഷീണമായ പരിശ്രമം പൂര്‍ണ്ണതയിലേയ്ക്ക് കുതിക്കുന്നത്, മൃതമായ യാഥാസ്ഥിതികതയുടെ മണല്‍പ്പരപ്പില്‍ സുതാര്യമായ ജ്ഞാനപ്രവാഹത്തിന്റെ കല്ലോലിനി വരണ്ടു പോകാത്തത്, മനസ്സ് വികാസത്തിലേക്കും സമ്യക്കായ ദര്‍ശനത്തിലേക്കും നയിക്കപ്പെടുന്നത്,