kerala
തലകീഴായി ദേശീയ പതാക ഉയര്‍ത്തി കെ സുരേന്ദ്രന്‍; പിഴവ് മനസിലായതോടെ മാറ്റി; വീഡിയോ എഡിറ്റ് ചെയ്ത് ബിജെപി
സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഗുരുതര പിഴവ് സംഭവിച്ചു. പതാകയുടെ മുകളില്‍ വരേണ്ട ഓറഞ്ച് ഭാഗം താഴെയായി തല കീഴായിട്ടാണ് ഉയര്‍ത്തിയത്. അബദ്ധം മനസിലായതോടെ പതാക ഉടന്‍ മാറ്റി കെട്ടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ബിജെപി കേരളം ഔദ്യോഗിക പേജില്‍ കട്ട് ചെയ്ത് നീക്കം ചെയ്തു. സുരേന്ദ്രന്‍ പതാക ഉയർത്തുന്നത് തത്സമയം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്താണ് സുരേന്ദ്രന്‍ പതാക ഉയര്‍ത്തിയത്.
അതേസമയം ഏഴര പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് സിപിഐഎം പാര്‍ട്ടി ഓഫീസില്‍ പരാതി ഉയര്‍ത്തിയത്. തിരുവനന്തപുരത്ത് എകെജി സെന്ററിന് പുറത്ത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് നല്‍കി. മുന്‍ മന്ത്രി എകെ ബാലന്‍, എ വിജയകുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ദേശീയ സ്വാതന്ത്ര്യ സമര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും പോരാളികളുടെ സ്വപ്ന സാക്ഷാത്കരണത്തിന്റെ ദിനമാണ് സ്വാതന്ത്ര്യ ദിനമെന്ന് എ വിജയരാഘവന്‍ പതാക ഉയര്‍ത്തിയ ശേഷം പ്രതികരിച്ചു