kerala
മൂലമറ്റം പവർ സ്റ്റേഷനിലെ 6 ജനറേറ്റുകൾക്ക് പ്രവർത്തന രഹിതമായി; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാവും
തിരുവനന്തപുരം: ഇടുക്കി മൂലമറ്റം ജനറേറ്റിംഗ് സ്റ്റേഷനിലെ 6 ജനറേറ്റുകളും പ്രവർത്തന രഹിതമായി. ഇന്ന് രാത്രി 7.30 ഓടെ സാങ്കേതിക തടസം നേരിട്ട ജനറേറ്ററുകളുടെ പ്രവർത്തനം പൂർണമായും നിർത്തിവെച്ചിരിക്കുകയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് വൈദ്യുതി ഉൽപ്പാദനത്തിൽ 300 മെഗാവാട്ടിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. പ്രതിസന്ധി മറികടക്കാൻ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നിർദ്ദേശപ്രകാരം ഇതര സംസ്ഥാനങ്ങളിലെ വൈദ്യുതി ഉൽപ്പാദന കേന്ദ്രങ്ങളിൽ നിന്നും വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടി സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെൻറർ സ്വീകരിക്കുന്നതാണ്. അതുവരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാവുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സംസ്ഥാനം 300 മെഗാവാട്ട് കുറവിലാണെങ്കിലും കളമശേരി ലോഡ് ഡെസ്പാചിങ് സെൻ്റർ ബദൽ മാർഗങ്ങൾ സ്വീകരിച്ചുവെന്ന് കെഎസ്ഇബി അറിയിച്ചു. താൽക്കാലിക തടസം സംസ്ഥാനത്തെ ഏതാനും ഫീഡറുകളിൽ ഉണ്ടാവും. ഒൻപതു മണിയോടെ വൈദ്യുതി വിതരണം സാധാരണ നിലയിലാകും. 8.15 മുതൽ വരെ അപ്രധാന മേഖലകളിൽ 10 മുതൽ 15 മിനിട്ട് വരെ വൈദ്യുതി വിതരണം നിർത്തി കുറവ് ക്രമീകരിച്ചു കൊണ്ടിരിക്കുകയാണെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.