Headlines
Loading...
പ്ലസ് വൺ പ്രവേശനം ഇന്ന് മുതൽ; അവസാന തീയതി സെപ്റ്റംബർ 3; ഓൺലൈനായി അപേക്ഷിക്കേണ്ടതെങ്ങനെ?

പ്ലസ് വൺ പ്രവേശനം ഇന്ന് മുതൽ; അവസാന തീയതി സെപ്റ്റംബർ 3; ഓൺലൈനായി അപേക്ഷിക്കേണ്ടതെങ്ങനെ?

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻ‍ഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള അപേക്ഷ ഇന്നു മുതൽ സമർപ്പിക്കാം.

അപേക്ഷാ സമർപ്പണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ www.admission.dge.kerala.gov.in ൽ ലഭ്യമാവും. ഹയർസെക്കണ്ടറി ഒന്നാംവർഷ പ്രവേശനത്തിന് www.admission.dge.kerala.in എന്ന വെബ്‌സൈറ്റിലെ ‘Click for Higher Secondary Admission’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം.

വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാംവർഷ പ്രവേശനത്തിന് ‘Click for Admission to NSQF Courses (VHSE)’ എന്ന വെബ്‌സൈറ്റിലെ എന്ന ലിങ്കിൽ അപേക്ഷിക്കാം.

സെപ്റ്റംബർ 3 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ട്രയൽ അലോട്ട്മെന്റ് സെപ്റ്റംബർ 7ന് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നത് 13ന് ആണ്.