Headlines
Loading...
ഡബ്ല്യുഐപിആർ മാനദണ്ഡം: സംസ്ഥാനത്ത് 266 വാർഡുകൾ അടച്ചിടും

ഡബ്ല്യുഐപിആർ മാനദണ്ഡം: സംസ്ഥാനത്ത് 266 വാർഡുകൾ അടച്ചിടും

തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഡബ്ല്യുഐപിആർ എട്ടിന് മുകളിലുള്ള 566 വാർഡുകൾ അടച്ചിടുന്നു. 85 പഞ്ചായത്തുകളിലായി 566 വാർഡുകളാണ് അടച്ചിടുന്നത്.

രോഗവ്യാപനം കൂടുതലുള്ള മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഏറ്റവും അധികം വാർഡുകൾ അടച്ചിടുന്നത്. മലപ്പുറത്ത് 171 ഉം പാലക്കാട് 102 ഉം വാർഡുകൾ അടച്ചിടേണ്ടി വരും. ഇടുക്കിയിൽ ഒറ്റ വാർഡുകളിലും അടച്ചിടൽ ഇല്ല. തിരുവനന്തപുരത്ത് ആറ് വാർഡുകൾ അടച്ചിടും. നേരത്തെ ഡബ്ല്യുഐപിആർ മാനദണ്ഡം പത്തായിരുന്നപ്പോൾ 266 വാർഡുകളാണ് അടച്ചിട്ടിരുന്നത്.