Headlines
Loading...
സംസ്ഥാനത്തെ 15 തദ്ദേശ ഭരണ വാര്‍ഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ്

സംസ്ഥാനത്തെ 15 തദ്ദേശ ഭരണ വാര്‍ഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ്

സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലെ 15 തദ്ദേശ ഭരണ വാര്‍ഡുകളിലുള്ള ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. 

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 11 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍, മലപ്പുറത്തെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ്, തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലെ മൂന്ന് മുനിസിപ്പല്‍ വാര്‍ഡുകള്‍ എന്നിവിടങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

 വോട്ടെണ്ണല്‍ വ്യാഴാഴ് രാവിലെ പത്തിന് ആരംഭിക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ പറഞ്ഞു.