kerala
നടിയെ ആക്രമിച്ച കേസില്‍ സാക്ഷിവിസ്താരത്തിനായി കാവ്യാമാധവന്‍ കോടതിയില്‍ ഹാജരായി
മലയാളത്തിലെ നടിയെ തട്ടിക്കൊണ്ടു പോയി വാഹനത്തില്‍ പീഢിപ്പിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി കാവ്യാ മാധവന്‍ ഹാജരായി. കേസില്‍ രഹസ്യ വിചാരണയാണ് നടന്നു വരുന്നത്. കാവ്യ ആദ്യമായാണ് കോടതിയില്‍ സാക്ഷി വിസ്താരത്തിന് ഹാജരാകുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ കാവ്യ കോടതിയില്‍ എത്തിയിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല.
കേസില്‍ 178 പേരുടെ വിസ്താരമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. 2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയില്‍ നടി ആക്രമണത്തിനിരയാകുന്നത്.കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. സുപ്രിം കോടതി 2021 ആഗസ്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് മേയില്‍ ആഴ്ചകളോളം കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായെന്നും വിചാരണ പ്രതീക്ഷിച്ച വേഗത്തില്‍ നീങ്ങിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വീണ്ടും അപേക്ഷ നല്‍കിയത്. കേസില്‍ മുന്നൂറിലധികം സാക്ഷികളാണ് ഉള്ളത്.
പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അക്രമിക്കപ്പെട്ട നടിയാണ് ഒന്നാം സാക്ഷി. മഞ്ജു വാര്യര്‍ 11-ാം സാക്ഷിയും ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍ 34-ാം സാക്ഷിയുമാണ്. നടന്‍ സിദ്ധിഖ് 13ാം സാക്ഷിയും കാവ്യ മാധവന്റെ സഹോദര ഭാര്യ 57ാം സാക്ഷിയുമാണ്. കേസില്‍ കുറ്റപത്രത്തിനൊപ്പം ശാസ്ത്രീയ പരിശോധനാ ഫലങ്ങളടക്കം 413 രേഖകളും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്
നടിയോട് ദിലീപിന് വൈരാഗ്യമുണ്ടെന്ന് കുറ്റപുത്രത്തില്‍ പറയുന്നു. ദിലീപിന് കാവ്യ മാധവനുമായി ബന്ധമുണ്ടായിരുന്നതിന്റെ തെളിവ് അക്രമിക്കപ്പെട്ട നടി മഞ്ജു വാരിയര്‍ക്കു നല്‍കിയതാണ് വൈരാഗ്യത്തിന് കാരണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അതിനാല്‍ മഞ്ജുവിന്റെ മൊഴി നിര്‍ണായകമാണ്.
നടി അക്രമിക്കപ്പെട്ട കേസില്‍ ചലച്ചിത്രതാരം മഞ്ജു വാര്യര്‍ പതിനൊന്നാം സാക്ഷി. പ്രദാന സാക്ഷികളിലൊരാളായി കരുതുന്ന മഞ്ജുവിന്റെ മൊഴി നിര്‍ണായകമാണ്. ഇന്നലെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മഞ്ജു വാര്യര്‍ അടക്കം സിനിമ മേഖലയില്‍ നിന്ന് അന്‍പതോളം സാക്ഷികളുണ്ട്. ദിലീപ് എട്ടാം പ്രതിയായി സമര്‍പ്പിക്കപ്പെട്ട കുറ്റപത്രത്തില്‍ 385 സാക്ഷികളും 12 രഹസ്യമൊഴികളും ഉള്‍പ്പെടുന്നു.
സംഭവത്തില്‍ ഗൂഢാലോചന നടന്നതായി ആദ്യം ആരോപിച്ചതും മഞ്ജു വാര്യര്‍ ആയിരുന്നു. നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് അമ്മ നടത്തിയ ചടങ്ങില്‍ വച്ചായിരുന്നു മഞ്ജു ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന്, നടിക്ക് പിന്തുണയുമായി സിനിമമേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മ രൂപീകരിക്കുന്നതിലും മഞ്ജുവിന്റെ പങ്ക് വലുതായിരുന്നു.