Headlines
Loading...
പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; രണ്ട് സായുധര്‍ കൊല്ലപ്പെട്ടു

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; രണ്ട് സായുധര്‍ കൊല്ലപ്പെട്ടു

പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും സായുധരും ഏറ്റുമുട്ടുന്നു. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. പുല്‍വാമയിലെ നഗ്‌ബെരാന്‍ തര്‍സാര്‍ വനമേഖലയില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയതായി കശ്മീര്‍ സോണ്‍ പോലിസ് അറിയിച്ചു. പോലിസും സുരക്ഷാസേനയ്‌ക്കൊപ്പം രംഗത്തുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഏതാനും നാളുകളായി പ്രദേശത്ത് സുരക്ഷാസേനയും സായുധ സംഘങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്നതിന്റെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ അത്തരം ഏറ്റുമുട്ടലുകള്‍ കുറഞ്ഞിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം