assembly election 2021
kerala
ചെന്നിത്തലയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് സൂചന: ഇരട്ട വോട്ട് മരവിപ്പിക്കും
വോട്ടർ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് കലക്ടർമാർ നൽകിയ റിപ്പോർട്ടിൽ ഇന്ന് തുടർ നടപടി വന്നേക്കും. ഒരാൾക്ക് ഒന്നിലധികം വോട്ടെന്ന പ്രതിപക്ഷ നേതാവിൻ്റെ പരാതിയിൽ കഴമ്പുണ്ടെന്ന് കലക്ടർമാർ കണ്ടെത്തിയതായാണ് സൂചന. പലയിടങ്ങളിലും ഒരാളുടെ പേരിൽ തന്നെ ഒന്നിലധികം വോട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്. കൂടുതൽ പരിശോധന ആവശ്യമാണ്. ഒന്നിലധികം ഉള്ള വോട്ടുകൾ മരവിപ്പിക്കും.