Headlines
Loading...
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്നുമുതല്‍; കിറ്റിലുള്ളത് ക്രീം ബിസ്ക്കറ്റടക്കം പതിനഞ്ചിനങ്ങള്‍

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്നുമുതല്‍; കിറ്റിലുള്ളത് ക്രീം ബിസ്ക്കറ്റടക്കം പതിനഞ്ചിനങ്ങള്‍

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും. സംസ്ഥാനതല വിതരണോദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ തിരുവനന്തപുരത്ത് നിർ‍വ്വഹിച്ചു. ഇത്തവണ 15 ഭക്ഷ്യ വിഭവങ്ങളാണ് ഓണക്കിറ്റിൽ ഉള്ളത്.


വെളിച്ചെണ്ണ, സേമിയ മുതലായവയക്കുപുറമേ കുട്ടികള്‍ക്കായി ക്രീം ബിസ്ക്കറ്റുകളും ഓണക്കിറ്റിലുണ്ടാകും. ഒരു കിറ്റിന് 469.70 രൂപയാണ് വില കണക്കാക്കുന്നത്. 86 ലക്ഷം റേഷന്‍കാര്‍ഡുടമകള്‍ക്കാണ് കിറ്റ് നല്‍കുന്നത്.

ഇന്നു മുതൽ ഓഗസ്റ്റ് രണ്ട് വരെ മഞ്ഞ കാർഡ് ഉടമകൾക്കും, ഓഗസ്റ്റ് നാല് മുതൽ ഏഴ് വരെ പിങ്ക് കാർഡ്, ഒൻപത് മുതൽ പന്ത്രണ്ട് വരെ നീല കാർഡ്, 13 മുതൽ 16 വരെ വെള്ള കാർഡ് എന്ന ക്രമത്തിലാണ് വിതരണം നടത്തുന്നത്. സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് ലഭിക്കും. ഓഗസ്റ്റ് 16 വരെയാണ് വിതരണം നടത്തുക.