gulf update
ഇന്ത്യ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തി കുവൈറ്റ്
ഇന്ത്യ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദ് ചെയ്തതായി കുവൈറ്റ് .ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ ,ശ്രീലങ്ക, പാകിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള നേരിട്ടോ അല്ലാതെയോ ഉള്ള വിമാനസർവീസുകൾ ഓഗസ്റ്റ് 10 വരെ നിർത്തിവെച്ചതായി കുവൈറ്റ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ എവിയേഷൻ വിമാനക്കമ്പനികൾക്ക് നൽകിയ പുതിയ സർക്കുലറിൽ അറിയിച്ചു.
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കായി ബുക്കിംഗ് ആരംഭിച്ച ചില വിമാനക്കമ്പനികൾ ഇപ്പോൾ ബുക്കിംഗ് റദ്ദാക്കുകയും ഓഗസ്റ്റ് 10 വരെ ഈ 5 രാജ്യങ്ങളിൽ നിന്നുള്ള ബുക്കിംഗ് നിർത്തിവെക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ തീരുമാന പ്രകാരം മടങ്ങി വരാവുന്നതാണ്. ആഗസ്ത് ഒന്ന് മുതൽ മടങ്ങിയെത്താൻ തയ്യാറായിരുന്ന മലയാളികളടക്കമുള്ള നിരവധി പ്രവാസികളുടെ പ്രതീക്ഷകൾക്ക് താൽക്കാലിക തിരിച്ചടിയായി മാറി കുവൈറ്റ് ഏവിയേഷന്റെ പുതിയ തീരുമാനം.