Headlines
Loading...
മാധ്യമ പ്രവർത്തകനെ കാറിടിച്ചു കൊല്ലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല

മാധ്യമ പ്രവർത്തകനെ കാറിടിച്ചു കൊല്ലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ചു കൊല്ലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല. ആരോഗ്യവകുപ്പില്‍ കൊവിഡ് ഡാറ്റാ മാനേജ്മെന്റില്‍ നോഡല്‍ ഓഫീസറായാണ് നിയമനം. നിയമന ഉത്തരവ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. സംസ്ഥാന തലത്തിൽ കൊവിഡ് വിവര ശേഖരണം ഏകോപിപ്പിക്കുന്നതിന്റെ നോഡൽ ഓഫീസറായാണ് നിയമനം.

മൂന്നാം തരംഗത്തെ മുന്നില്‍ക്കണ്ട് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ രൂപം നല്‍കുന്ന പ്രത്യേക സംഘത്തിന്റെ ഭാഗമായാണ് പുതിയ ചുമതലയെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ പ്രതിയായി സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ കഴിഞ്ഞവര്‍ഷം മാര്‍ച്ചിലായിരുന്നു സര്‍വീസില്‍ തിരിച്ചെടുത്തത്.

ശ്രീറാമിനെ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയായിരുന്നു ഈ നടപടി. തുടര്‍ന്ന് ആരോഗ്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇദ്ദേഹം. പബ്ലിക് ഹെല്‍ത്തില്‍ ഉപരിപഠനം നടത്തിയിട്ടുള്ള ഡോ. ശ്രീറാമിന്റെ സേവനം കൊവിഡ് ഉയര്‍ത്തുന്ന പ്രതിസന്ധി ഘട്ടത്തില്‍ ഉപയോഗപ്പെടുത്താമെന്ന വാദമുയര്‍ത്തിയായിരുന്നു ഈ നിയമനം.