അമ്പെയ്ത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി ക്വാര്‍ട്ടര്‍ ഫൈനലില്‍
ടോക്യോ: ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയേകി അമ്പെയ്ത്തില്‍ ദീപിക കുമാരി ക്വാര്‍ട്ടറില്‍ കടന്നു. വനിതകളുടെ സിംഗിൾസ് മത്സരത്തില്‍ റഷ്യയുടെ സീനിയ പെറോവയെ പരാജയപ്പെടുത്തിയാണ് ദീപിക ക്വാര്‍ട്ടറില്‍ കടന്നത്. ഷൂട്ട് ഓഫിലേക്ക് നീണ്ട മത്സരത്തില്‍ 6-5 എന്ന സ്കോറിനാണ് ദീപികയുടെ ജയം. നിശ്ചിത സെറ്റുകള്‍ക്ക് ശേഷം സമനിലയില്‍ ആയതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ട് ഓഫിലേക്ക് നീണ്ടത്. ക്വാര്‍ട്ടറില്‍ കൊറിയയുടെ ആന്‍ സാൻ ആണ് ദീപികയുടെ എതിരാളി.
അതിനിടെ ഇന്ന് രാവിലെ നടന്ന പുരുഷന്മാരുടെ 3000 സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ അവിനാശ് സാബ്ലെ ഹീറ്റ്സിലെ ദേശിയ റെക്കോര്‍ഡ് തിരുത്തി. രണ്ടാമത്തെ ഹീറ്റ്‌സില്‍ എട്ടു മിനിറ്റ് 18 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അവിനാഷ് സ്വന്തം റെക്കോഡാണ് തിരുത്തിയത്. ഫെഡറേഷന്‍ കപ്പില്‍ അവിനാശ് കുറിച്ച എട്ടു മിനിറ്റ് 20 സെക്കന്‍ഡ് എന്ന സമയമാണ് ഒളിംപിക്സിൽ മറികടന്നത്.
വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ മനു ഭാകര്‍ പുറത്തായി. യോഗ്യതാ റൗണ്ടില്‍ മനു പതിനൊന്നാം സ്ഥാനത്താണ് എത്തിയത്. ഇതേ ഇനത്തില്‍ റാഹി സര്‍ണോബത്തും പുറത്തായിരുന്നു.
Tokyo Olympics | ഇന്ത്യക്ക് നിരാശ; ബോക്‌സിങ്ങില്‍ മേരി കോം പുറത്ത്
ടോക്യോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളിലൊന്ന് അവസാനിച്ചു. വനിതകളുടെ ഫ്‌ളൈവെയ്റ്റ് ബോക്‌സിങ്ങില്‍ സൂപ്പര്‍ താരം മേരി കോം പുറത്തായിരിക്കുകയാണ്. കൊളംബിയയുടെ ഇന്‍ഗ്രിറ്റ വലന്‍സിയോടാണ് മേരി കോം പരാജയപ്പെട്ടത്. ആവേശകരമായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ 2-3 എന്ന സ്‌കോറിനാണ് മേരി കോമിന്റെ പരാജയം. ആദ്യ റൗണ്ട് മുതല്‍ മേരിയെ സമ്മര്‍ദ്ദത്തിലാക്കിയാണ് വലന്‍സിയ വിജയം പിടിച്ചെടുത്തത്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവ് കൂടിയായിരുന്ന മേരി കോമിന്റെ അവസാന ഒളിമ്പിക്‌സായിരുന്നു ഇത്.