Headlines
Loading...
പശുക്കൾക്ക് നേരെ ആസിഡ് ആക്രമണം

പശുക്കൾക്ക് നേരെ ആസിഡ് ആക്രമണം

കോതമംഗലത്തിനടുത്ത് തലക്കോട് കന്നുകാലികളുടെ ദേഹത്ത് ആസിഡ് ഒഴിച്ച കേസില്‍ ഇടപെട്ട് എറണാകുളം ജില്ലാ പഞ്ചായത്ത്. കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.ആക്രമണത്തെ സാമൂഹ്യവിരുദ്ധരുടെ ചെയ്തി എന്നതിലൊതുക്കരുതെന്നാണ് ആവശ്യം.

ഒന്നിലെറെ തവണ ക്ഷീരകര്‍ഷകരുടെ കന്നുകാലികള്‍ക്കുനേരെ സമാനമായ ആക്രമണം ഉണ്ടായിട്ടുണ്ട്. സാമൂഹ്യ വിരുദ്ധരുടെ പ്രവര്‍ത്തിയില്‍ ഒതുങ്ങുന്നതല്ല ആക്രമണ രീതി എന്നാണ് വിമര്‍ശനം. 

ഒരുവര്‍ഷത്തിലെറെയായി പശുക്കള്‍ക്കുനേരെ തുടര്‍ച്ചയായി ആസിഡ് ആക്രമണം നടക്കുന്നു. ആറുമാസം മുന്‍പ് 4പശുക്കള്‍ക്ക് ആസിഡാക്രമണത്തില്‍ പൊള്ളലേറ്റു. പരാതി നല്‍കിയെങ്കിലും അന്വേഷണം തുടങ്ങിയിടത്തുതന്നെ നില്‍ക്കുന്നു. പശുക്കള്‍ക്ക് ചികില്‍സയും, മരുന്നും നല്‍കി. കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി