പ്രിയനേ, വിവാഹ വാര്‍ഷിക ആശംസകള്‍; അപൂര്‍വ ചിത്രവുമായി അനു സിത്താര
മലയാളത്തിന്റെ യുവ നടിമാരിൽ ശ്രേദ്ധേയയാണ് അനു സിത്താര. ചെറിയ വേഷങ്ങളിലൂടെ നായികയായി വളര്‍ന്ന താരം. ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തു അനു സിത്താര.
ഫോട്ടോഗ്രാഫറായ വിഷ്ണു പ്രസാദാണ് അനുവിന്റെ ഭർത്താവ്. ഇപ്പോഴിതാ വിവാഹ വാര്‍ഷികത്തിന് ഭര്‍ത്താവ് വിഷ്‍ണുപ്രസാദിന് ആശംസകള്‍ നേരുകയാണ് അനു സിത്താര.
അനു സിത്താരയും വിഷ്‍ണു പ്രസാദും 2015 ജൂലൈ എട്ടിനായിരുന്നു വിവാഹിതരായത്. അനു സിത്താര വിവാഹ ആല്‍ബത്തില്‍ നിന്നുള്ള അപൂര്‍വ ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. എന്റെ പ്രിയനേ, സന്തോഷകരമായ വിവാഹ വാര്‍ഷിക ആശംസകള്‍ എന്നാണ് അനു സിത്താര എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നു.
പ്രണയ വിവാഹമായിരുന്നു അനു സിത്താരയുടെയും വിഷ്‍ണു പ്രസാദിന്റേതും. നടിയെന്നതിലുപരിയായി നര്‍ത്തകിയെന്ന നിലയിലും ശ്രദ്ധേയയാണ് അനു സിത്താര. 2013-ൽ ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്താണ് അനു അഭിനയലോകത്തേക്ക് എത്തിയത്. രാമന്‍റെ ഏദൻതോട്ടം, ക്യാപ്റ്റന്‍, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. നീയും ഞാനും എന്ന ചിത്രമാണ് ഒടുവിലായി അഭിനയിച്ചത്.