Palakkad
പാലക്കാട് അമ്പലപ്പാറയില്‍ ഫാക്ടറിയില്‍ തീപിടുത്തം; 26 പേര്‍ക്ക് പരുക്ക്, അഞ്ചു പേരുടെ നില ഗുരുതരം
പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ കോഴിവേസ്റ്റില്‍ നിന്നും ഓയില്‍ ഉണ്ടാക്കുന്ന ഫാക്ടറിയില്‍ തീപിടുത്തം. തോട്ടുകാട് മലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറിയിലാണ് പൊട്ടിത്തെറി ഉണ്ടായത്.
കുന്നിന്റെ മുകളില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ടത്തോടെയാണ് നാട്ടുകാര്‍ക്ക് ഫാക്ടറിയില്‍ തീപിടിത്തമുണ്ടായന്ന് മനസ്സിലായത്. തുടര്‍ന്ന് നാട്ടുകാര്‍ എത്തി തീയണക്കാന്‍ ശ്രമിച്ചു. പിന്നാലെ അഗ്‌നിശമന സേനയും സ്ഥലത്തെത്തി. തീ നിയന്ത്രണത്തിലായ സമയത്താണ് ഫാക്ടറിയില്‍ ഓയില്‍ സംഭരിച്ചിരുന്ന ടാങ്ക് പൊട്ടിത്തെറിച്ചത്.
സംഭവത്തില്‍ ആറ് അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 26 പേര്‍ക്ക് പൊള്ളലേറ്റു. അതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ, വട്ടമ്പലത്തേയും പെരിന്തല്‍മണ്ണയിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.