covid update
രാജ്യത്ത് 24 മണിക്കൂറിനിടെ 39,742 പേര്‍ക്കുകൂടി കോവിഡ്; 535 മരണം
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 39,742 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 535 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 4,20,551 ആയി.
4,08,212 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 39,972 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,05,43,138 ആയി.