Headlines
Loading...
ഐഎന്‍എല്‍ യോഗത്തില്‍ കൂട്ടത്തല്ല്; മന്ത്രിയെ പോലീസ് രക്ഷപ്പെടുത്തി

ഐഎന്‍എല്‍ യോഗത്തില്‍ കൂട്ടത്തല്ല്; മന്ത്രിയെ പോലീസ് രക്ഷപ്പെടുത്തി

കൊച്ചി: ഐഎന്‍എല്‍ യോഗത്തില്‍ രണ്ട് വിഭാഗം പ്രവര്‍ത്തകര്‍ തമ്മിലടി. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ സാന്നിധ്യത്തിലാണ് തമ്മിലടി നടക്കുന്നത്. കൊവിഡ് ചട്ടം ലംഘിച്ച് ഹോട്ടലില്‍ നടന്ന യോഗത്തിലാണ് കയ്യാങ്കളി. യോഗം പിരിച്ചുവിട്ടെന്ന് പ്രസിഡന്‍റ് അബ്ദുള്‍ വഹാബ് അറിയിച്ചതിന് പിന്നാലെയാണ് ഹോട്ടലിന് പുറത്ത് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നത്. അബ്ദുള്‍ വഹാബും മറ്റ് ചില നേതാക്കളും ഹോട്ടലില്‍ നിന്ന് ഇറങ്ങിപ്പോയി.

സെക്രട്ടറി കാസിം ഇരിക്കൂരും, മന്ത്രി അഹമ്മദ് ദേവർകോവിലും ഹോട്ടലിൽനിന്ന് പോലീസ് രക്ഷപ്പെടുത്തി . ഇവര്‍ക്ക് എതിരെ ചീത്ത വിളികളും പ്രതിഷേധങ്ങളും ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉയര്‍ത്തുകയാണ്. ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഹോട്ടലിന് ഉള്ളിലേക്ക് ഇരച്ചുകയറി. സ്ഥലത്ത് കൂടുതല്‍ പൊലീസ് എത്തിയിട്ടുണ്ട്. സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ ദിവസമാണ് കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ച് ഐഎന്‍എല്‍ ഹോട്ടലില്‍ നേതൃയോഗം ചേര്‍ന്നത്.  ഹോട്ടലിന് എതിരെ കൊവിഡ് നിരോധന നിയമപ്രകാരം കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

രണ്ടരവർഷത്തെ മന്ത്രി പദവിയിൽ സാമ്പത്തികവും പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങളുടെ നിയമനവും ചർച്ച ചെയ്യണമെന്ന് ഐഎൻഎൽ വൈസ് പ്രസിഡൻറ് മാധ്യമങ്ങളോട് വ്യക്തമാക്കി