
kerala
മാവേലിക്കരയിൽ ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി: പോലീസും ഫയർഫോഴ്‌സും നോക്കി നിൽക്കെ യുവാവ് തൂങ്ങിമരിച്ചു
മാവേലിക്കര: മാവേലിക്കരയിൽ ടവറിന് മുകളിൽ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് തൂങ്ങി മരിച്ചു. കൊറ്റാർക്കാവ് സ്വദേശി ശ്യാം കുമാറാണ് മരിച്ചത്. 44 വയസായിരുന്നു ശ്യാമിന്. പോലീസും ഫയർഫോഴ്‌സും എത്തി അനുനയ ശ്രമം നടത്തിയെങ്കിലും വഴങ്ങിയില്ല.