കൊല്ലം: ശാസ്താംകോട്ടയിൽ ഭർതൃഗൃഹത്തിൽ യുവതി മരിച്ച സംഭവത്തിൽ പൊലീസ് കൂടുതൽ നടപടികളിലേക്ക് കടക്കുന്നു. വിസ്മയയുടെ ഭർത്താവ് കിരണിന്‍റെ ബാങ്ക് അക്കൗണ്ടുകൾ െപാലീസ് മരവിപ്പിച്ചു. വിസ്മയയുടെ സ്വർണം സൂക്ഷിക്കുന്ന ലോക്കറും സീൽ ചെയ്തു.
കേസിൽ വിസ്മയക്ക് വീട്ടുകാർ നൽകിയ സ്വർണ്ണവും കാറും തൊണ്ടിമുതലാക്കുമെന്ന് പൊലീസ് അറിയിച്ചു. വിസ്മയയുടെ ഭർത്താവ് കിരണിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ തുടർ നടപടികളിലേക്ക് പൊലീസ് കടക്കുന്നത്.