kerala
സുരേന്ദ്രനും മുരളീധരനുമെതിരെ ശോഭ, കൃഷ്ണദാസ് വിഭാഗങ്ങള്‍; ‘സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണം; പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചു’
കൊടകര കള്ളപ്പണക്കേസിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും വി മുരളീധരനുമെതിരെ ശോഭാ സുരേന്ദ്രന്‍, കൃഷ്ണദാസ് വിഭാഗങ്ങള്‍. വിഷയത്തില്‍ കെ സുരേന്ദ്രനെ സംരക്ഷിക്കാനാവില്ലെന്ന് ഇരുവരും കേന്ദ്രനേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാന ബിജെപി വലിയ പ്രതിസന്ധിയിലാണ്. മുരളീധരനും സുരേന്ദ്രനും പാര്‍ട്ടിയെ കുടുംബ സ്വത്താക്കുകയാണെന്നും പാര്‍ട്ടിയെ തകര്‍ക്കാനാണ് മുരളീധരനും സുരേന്ദ്രനും ശ്രമിച്ചതെന്ന് ഇരുവരും കേന്ദ്രനേതൃത്വത്തെ അറിയിച്ചു. വലിയ ഭിന്നതയാണ് കേരള ബിജെപിയില്‍. കേന്ദ്രനേതൃത്വം അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും ശോഭാ സുരേന്ദ്രന്‍, കൃഷ്ണദാസ് വിഭാഗങ്ങള്‍ ആവശ്യപ്പെട്ടു. അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ മാറ്റണമെന്നും ഇരു വിഭാഗങ്ങളും ആവശ്യപ്പെട്ടു.
തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പ്രചരണ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിലും സാമ്പത്തിക കാര്യങ്ങളിലും പരിണിത പ്രജ്ഞരായ നേതാക്കളെയും യുവാക്കളെയും ഉപയോഗപ്പെടുത്താതെ തന്റെ സുഹൃത്തുക്കളെയും കുടുംബാങ്ങളെയും സുരേന്ദ്രന്‍ നിയോഗിച്ചതാണ് ഇന്നത്തെ അവസ്ഥക്ക് കാരണം. ഗ്രൂപ്പിന്റെ പേരില്‍ മാത്രം നൂറു കണക്കിന് നേതാക്കളെ മാറ്റി നിര്‍ത്തിയാണ് സുരേന്ദ്രന്‍ ഇത്തരം നടപടികള്‍ സ്വീകരിച്ചത്. അത് കൊണ്ട്, സുരേന്ദ്രന്‍ വ്യക്തിപരമായി സൃഷ്ടിച്ച പ്രതിസന്ധിയാണ് പാര്‍ട്ടിക്കുണ്ടായതെന്നും ഇരുവരും കേന്ദ്രത്തെ അറിയിച്ചു.
അതേസമയം, പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും അപമാനത്തില്‍ നിന്ന് മുക്തമാക്കാന്‍ കൃഷ്ണദാസ് -ശോഭ സുരേന്ദ്രന്‍ പക്ഷങ്ങള്‍ ഒറ്റക്കെട്ടായി ഇറങ്ങുമെന്നും ഉറപ്പ് നല്‍കി. കേരളത്തിലെ ആര്‍എസ്എസ് നേതൃത്വവും സുരേന്ദ്രനെ സംരക്ഷിക്കേണ്ട ബാധ്യത പ്രസ്ഥാനത്തിനില്ല എന്ന നിലപാടിലാണ്. തെരഞ്ഞെടുപ്പില്‍ ലക്ഷകണക്കിന് ആര്‍എസ്എസ് പ്രവര്‍ത്തകരെയും നൂറുകണക്കിന് നേതാക്കളെയും വെച്ച് നടത്തിയ സംഘടനാ പ്രവര്‍ത്തനം പാഴായി പോയത് സുരേന്ദ്രന്റെ പക്വതയില്ലാത്ത നിലപാടുകളും ഗ്രൂപ്പ് പ്രവര്‍ത്തനവും കാരണമാണെന്ന് ആര്‍എസ്എസ് ഇതിനോടകം വിലയിരുത്തിയിട്ടുണ്ട്. ഈ വിലയിരുത്തല്‍ ആര്‍എസ്എസ് കേന്ദ്രത്തെ തെരെഞ്ഞെടുപ്പിനു ശേഷം അറിയിച്ചിരുന്നു. എന്നാലിപ്പോള്‍, കൊടകര വിഷയത്തില്‍ ബിജെപിക്കാരനായ ധര്‍മരാജന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് പ്രചരിപ്പിച്ചത് ഔദ്യോഗിക പക്ഷത്തിന്റെ ഗൂഢാലോചനയാണെന്നും, ആര്‍എസ്എസ്സിന്റെ പേര് വലിച്ചിഴച്ച് സംഘടനാപരമായ സംരക്ഷണം നേടാനാണ് ഔദ്യോഗിക പക്ഷം ശ്രമിച്ചതെന്നുമുള്ള സംഘപരിവാര്‍ വിലയിരുത്തല്‍ കേന്ദ്രം ഗൗരവമായാണ് കാണുന്നത്.
അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ നീക്കണമെന്നാണ് ആര്‍എസ്എസ് തീരുമാനമെങ്കിലും പ്രതിസന്ധി തരണം ചെയ്തതിനു ശേഷം നീക്കിയാല്‍ മതിയെന്നും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. എന്തായാലും വീണ കസേരയിലാണ് സുരേന്ദ്രന്‍ ഇരിക്കുന്നതെന്നാണ് കേന്ദ്ര നേതൃത്വത്തില്‍ നിന്നും ആര്‍എസ്എസ് കേരള ഘടകത്തില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.