national
ഇന്ധനവില വർദ്ധന തുടരുന്നു; സംസ്ഥാനത്ത് പെട്രോൾ വില സെഞ്ച്വറിയിലേക്ക്
കൊച്ചി: രാജ്യത്തെ ഇന്ധനവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയും വർദ്ധിച്ചു. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 95 രൂപ 14 പൈസയും ഡീസൽ വില 90 രൂപ 55 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോൾ വില 96 രൂപ 74 പൈസയിലേക്കെത്തി. ഡീസൽ വില 92 രൂപ 04 പൈസയായി.
ഈ രീതിയിൽ വർദ്ധന തുടർന്നാൽ സംസ്ഥാനത്തും പെട്രോൾ വില ഉടൻ സെഞ്ച്വറിയടിക്കും. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്നു തുടങ്ങിയത്. ഇന്ധനവിലയിലെ തീവെട്ടിക്കൊള്ളക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും കേന്ദ്ര സർക്കാർ മൗനം തുടരുകയാണ്.