Headlines
Loading...
സെഞ്ച്വറിയടിച്ച് പെട്രോൾ വില!

സെഞ്ച്വറിയടിച്ച് പെട്രോൾ വില!

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ വില നൂറ് കടന്നു. പ്രീമിയം പെട്രോളിന്റെ വിലയാണ് പല ജില്ലകളിലും നൂറു രൂപ കടന്നത്. തിരുവനന്തപുരം നഗരത്തിൽ ലിറ്ററിന് 100.20 രൂപ, പാറശാല – 101.14 രൂപ, വയനാട് ബത്തേരിയിൽ 100.24 രൂപ എന്നിങ്ങനെയാണ് വില.

സാധാരണ പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് ഒരു ലീറ്ററിന് 97.29 രൂപയും ഡീസലിന് 92.63 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് ഒരു ലീറ്ററിന് 95.41 രൂപയും ഡീസലിന് 90.86 രൂപയുമാണ് വില. തുടർച്ചയായ രണ്ടാം ദിവസമാണു വില വർദ്ധിപ്പിക്കുന്നത്.