Headlines
Loading...
‘വാക്‌സിന്‍ നല്‍കിയ ശേഷം മതി ഓഫ് ലൈന്‍ പരീക്ഷകള്‍’; സര്‍ക്കാരിനോട് കെഎസ്‌യു

‘വാക്‌സിന്‍ നല്‍കിയ ശേഷം മതി ഓഫ് ലൈന്‍ പരീക്ഷകള്‍’; സര്‍ക്കാരിനോട് കെഎസ്‌യു

വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കിയ ശേഷം മാത്രമേ ഓഫ് ലൈന്‍ പരീക്ഷാ നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കാവൂയെന്ന് കെഎസ്‌യു. വിദ്യാര്‍ത്ഥികളുടെയും, രക്ഷിതാക്കളുടെയും, അധ്യാപകരുടെയും സാഹചര്യം ഉള്‍ക്കൊള്ളാനും ആശങ്കകള്‍ പരിഹരിക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെഎം അഭിജിത്ത് ആവശ്യപ്പെട്ടു.

കെഎം അഭിജിത്ത് പറഞ്ഞത്: ”ഓണ്‍ലൈന്‍ ക്ലാസുകള്‍ പോലും വിദ്യാര്‍ത്ഥികള്‍ക്ക് മതിയായി ലഭിക്കാത്ത,പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ഹയര്‍ സെക്കന്ററി, യു.ജി,പി.ജി,ഡിപ്ലോമ, പ്രൊഫഷണല്‍ പരീക്ഷകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന് പകരം ഓഫ് ലൈനായി തന്നെ നടത്തുമെന്ന പിടിവാശിയിലാണ് കേരള സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
ഈ പ്രതികൂല സാഹചര്യത്തില്‍ പല വിദ്യാര്‍ഥികള്‍ക്കും ഇപ്പോഴും കോവിഡ് വാക്‌സിന്‍ പോലും ലഭ്യമായിട്ടില്ല.


 ഇത്തരമൊരു സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെയും, രക്ഷിതാക്കളുടെയും, അധ്യാപകരുടെയും സാഹചര്യം ഉള്‍ക്കൊള്ളാനും ആശങ്കകള്‍ പരിഹരിക്കാനും ഈ അവസാന നിമിഷമെങ്കിലും പൊതു-ഉന്നത വിദ്യാഭ്യാസ മന്ത്രിമാരും, സര്‍ക്കാരും തയ്യാറാകണം.
വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കിയ ശേഷം മാത്രമേ ഓഫ് ലൈന്‍ പരീക്ഷാ നടപടികളിലേക്ക് കേരള സര്‍ക്കാര്‍ കടക്കാവൂ..!”