‘കൊച്ചിനെ അവന്‍ കൊല്ലുമെന്ന് മകള്‍ പറഞ്ഞു, ക്രൂര പീഡനം, പാലുകൊടുക്കാന്‍ അനുവദിക്കില്ല”; വെളിപ്പെടുത്തലുമായി കുട്ടിയുടെ അമ്മൂമ്മ
കണ്ണൂര്‍: കേളകത്ത് ഒരു വയസുകാരി നേരിട്ടത് അതിക്രൂരമായ പീഡനമെന്ന് അമ്മൂമ്മ. ഒരു വയസ് മാത്രം പ്രായമുള്ള കുട്ടിയെ രണ്ടാനച്ഛന്‍ കൊല്ലുമെന്ന് മകള്‍ തന്നോട് പറഞ്ഞതായി അമ്മൂമ്മ പറഞ്ഞു. കുട്ടിയെ ആശുപത്രിയിലെത്തിച്ചത് അമ്മൂമ്മയാണ്. കുട്ടിക്കെന്താ സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ അവന്‍ (രണ്ടാനച്ഛന്‍) മറുപടി പറഞ്ഞില്ല. വീടിനുള്ളില്‍ മൂത്രമൊഴിക്കുന്നുവെന്ന് പറഞ്ഞ് കുട്ടിയെ പേടിപ്പിക്കും, ഇക്കാര്യത്തില്‍ എപ്പോഴും അവന്‍ പരാതി പറയാറുണ്ട്. തറയിലാണ് മകളെ കിടത്തുന്നത്. പാലുകൊടുക്കാന്‍ അനുവദിക്കില്ല. അമ്മൂമ്മ
”ഞാന്‍ മോളോട് കുട്ടിയെക്കുറിച്ച് ചോദിച്ചു. ആദ്യമൊന്നും പറഞ്ഞില്ല. പക്ഷേ അവന്‍ പോയി കഴിഞ്ഞപ്പോള്‍ എന്നോട് പറഞ്ഞു കുട്ടിയെ അടിച്ച് നെറ്റി നീരുവെച്ചിട്ടുണ്ടെന്ന് പറഞ്ഞു. കുട്ടിയെ ഇവിടെ നിര്‍ത്തിയാല്‍ കൊല്ലുമെന്നും മമ്മി കുട്ടിയെ കൊണ്ടുപോകണമെന്നും പറഞ്ഞു. ഞങ്ങള്‍ പോയി 5 മണിയായപ്പോള്‍ കുട്ടിയെ കൂട്ടിക്കൊണ്ടുവന്നു. എന്നിട്ട് പേരാവൂര്‍ വന്ന് പരാതി നല്‍കി. ഞങ്ങളെ ഇങ്ങോട്ടുവിട്ടു. കുട്ടിക്കെന്താ സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ അവന്‍ (രണ്ടാനച്ഛന്‍) മറുപടി പറഞ്ഞില്ല. വീടിനുള്ളില്‍ മൂത്രമൊഴിക്കുന്നുവെന്ന് പറഞ്ഞ് കുട്ടിയെ പേടിപ്പിക്കും, ഇക്കാര്യത്തില്‍ എപ്പോഴും അവന്‍ പരാതി പറയാറുണ്ട്. തറയിലാണ് മകളെ കിടത്തുന്നത്. പാലുകൊടുക്കാന്‍ അനുവദിക്കില്ല. വീടിനുള്ളില്‍ മൂത്രമൊഴിച്ചെന്ന കാരണത്താലാണ് ക്രൂരമായി മര്‍ദ്ധിച്ചത്. കൊച്ചിനെ തൊഴിച്ചിരുന്നതായി മോള്‍ പറഞ്ഞു. വടിയെടുത്ത് അടിച്ചതെന്നാണ് പറഞ്ഞത്.” അമ്മൂമ്മ പറയുന്നു.
കുട്ടിയെ മര്‍ദ്ദിച്ച രണ്ടാനച്ഛന്‍ രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ തുടരുകയാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. എന്നാല്‍ കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ക്ക് രണ്ടോ മൂന്നോ ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു. ഒരു മാസം മുമ്പാണ് രമ്യ രണ്ടാമതും വിവാഹം ചെയ്തത്. വിവാഹ സമയത്ത് തന്നെ രതീഷിന് കുട്ടിയോട് താല്‍പര്യമുണ്ടായിരുന്നില്ലെന്നാണ് സൂചന. യുവതിയെ മാത്രം മതി, കുഞ്ഞിനോട് താല്‍പര്യമില്ലെന്ന് നിലപാടിലായിരുന്നു രതീഷ്. രതീഷിനെതിരെ പൊലീസ് കേസെടുത്തു.
