Headlines
Loading...
ചൈനീസ് ശാസ്ത്രജ്ഞർ കോവിഡ് -19 ന് സമാനമായ വവ്വാലുകളിൽ പുതിയ ബാച്ച് കൊറോണ വൈറസുകൾ കണ്ടെത്തി

ചൈനീസ് ശാസ്ത്രജ്ഞർ കോവിഡ് -19 ന് സമാനമായ വവ്വാലുകളിൽ പുതിയ ബാച്ച് കൊറോണ വൈറസുകൾ കണ്ടെത്തി

ബെയ്ജിംഗ് : വവ്വാലുകളിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന അവകാശവാദവുമായി ചൈനീസ് ഗവേഷകർ. കൊറോണ രോഗത്തോട് ജനിതകമായി ഏറ്റവും അടുത്ത് നിൽക്കുന്ന SARS-CoV-2 വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തി എന്നുള്ള വിവരങ്ങളാണ് ചൈന പുറത്തുവിട്ടത്. തെക്കു പടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലുള്ള വവ്വാലുകളെ വെച്ചാണ് പഠനം നടത്തിയത്.

ഇവയിൽ ചില വവ്വാലുകളുടെ ശരീരത്തിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. ഇത് മനുഷ്യരിലേയ്ക്ക് പടരുന്ന സാഹചര്യം കണ്ടെത്താനായെന്നും ഗവേഷകർ പറയുന്നു. പലതരം വവ്വാലുകളിൽ നിന്നു നോവൽ കൊറോണ വൈറസിന്റെ 24 ജീനോമുകളെ കൂട്ടി യോജിപ്പിച്ചു. ഇതിൽ SARS-CoV-2 ന് സമാനമായ നാല് കൊറോണ വൈറസ് അടങ്ങിയിരുന്നു. വനങ്ങളിൽ കാണപ്പെട്ട ചെറിയ വവ്വാലുകളിൽ നിന്നു മേയ് 2019 മുതൽ നവംബർ 2020 വരെയുള്ള കാലയളവിനിടെയാണു സാംപിളുകൾ ശേഖരിച്ചത് എന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

2020 ഡിസംബറിൽ ചൈനയിലെ വുഹാനിൽ നിന്നും ഉത്ഭവിച്ച കൊറോണ വൈറസ് ലോകമെമ്പാടും വൻ നാശമാണ് വിതച്ചത്. വുഹാൻ ലാബിൽ നിന്നാണ് കൊറോണ വൈറസ് മനുഷ്യരിലേയ്ക്ക് പടർന്നത് എന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ലോകരാജ്യങ്ങളും ഇത് അംഗീകരിക്കുകയുണ്ടായി. എന്നാൽ വവ്വാലുകളിൽ നിന്നാണ് വൈറസ് പടർന്നത് എന്നായിരുന്നു ചൈനീസ് ഭരണകൂടത്തിന്റെ നേരത്തേ മുതലുള്ള അവകാശവാദം. ഇത് ശരിയാണെന്ന് തെളിയിക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള ഗവേഷണങ്ങൾ നടത്തുന്നത് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

Summary: Chinese scientists have discovered a new batch of corona viruses in bats similar to Covid-19  
[ www.livetodaymalayalam.in ]