Headlines
Loading...
കണ്ണൂരില്‍ ആംബുലന്‍സ്​ മരത്തില്‍ ഇടിച്ച്‌​ മൂന്ന്​ പേര്‍ മരിച്ചു

കണ്ണൂരില്‍ ആംബുലന്‍സ്​ മരത്തില്‍ ഇടിച്ച്‌​ മൂന്ന്​ പേര്‍ മരിച്ചു

കണ്ണൂർ മുണ്ടയാട്​ ഇളയാവൂരിലുണ്ടായ ആംബുലന്‍സ്​ അപകടത്തില്‍ മൂന്ന്​ പേര്‍ മരിച്ചു. പയ്യാവൂര്‍ ഭാഗത്ത്​ നിന്ന്​ വന്ന ആംബുലന്‍സ് ഇളയൂരില്‍ വെസ്റ്റ്​ ബോംബെ ഹോട്ടലിന്​ സമീപത്തെ ആല്‍മരത്തില്‍​ ഇടിക്കുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ അഞ്ച്​ മണിയോടെ ആയിരുന്നു അപകടം. നാല്​ പേരായിരുന്നു ആംബുലന്‍സില്‍ ഉണ്ടായിരുന്നത്​.

ആംബുലന്‍സ്​ ഡ്രൈവര്‍ നിതിന്‍രാജ്​, പയ്യാവൂര്‍ ചുണ്ടപ്പറമ്പ് സ്വദേശികളായ ബിജോ (45), സഹോദരി റെജീന (37) എന്നിവരാണ്​ മരിച്ചത്​. ബെന്നി എന്നയാള്‍ ഗുരുതരമായ പരിക്കുകളോടെ കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്​. പയ്യാവൂര്‍ മേഴ്​സി ആശുപത്രിയില്‍ നിന്ന്​ കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക്​ വിദഗ്​ധ ചികിത്സക്കായി രോഗിയുമായി പോകു​മ്പോള്‍ ആയിരുന്നു അപകടം.
ഫയര്‍ഫോഴ്​സും നാട്ടുകാരും ചേര്‍ന്ന്​ വാഹനം വെട്ടിപ്പൊളിച്ചാണ്​ അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്​.