entertainment desk
"സൂപ്പർ ചരക്ക് '' വിമർശകൻ്റെ വായടപ്പിക്കുന്ന മറുപടിയുമായി താരം രംഗത്ത്
സിനിമയിലും സീരിയലുകളിലും ഒരേ പോലെ തിളങ്ങിനിന്ന അപൂർവം ചില നായികമാരിൽ ഒരാളാണ് അഞ്ജു. മലയാളം, തമിഴ്, കന്നഡ ഭാഷാചിത്രങ്ങളിൽ തിളങ്ങിയ അഞ്ജുവിന്റെ 'ദോസ്തിലെയും' അഴകിയ രാവണൻ, സ്വപ്നലോകത്തെ ബാലഭാസ്കർ, കല്യാണപ്പിറ്റേന്ന് തുടങ്ങിയ സിനിമളിലെ പ്രകടനങ്ങളും മലയാള ചലച്ചിത്ര പ്രേക്ഷകർ മറക്കാനിടയില്ല.
സിനിമയിൽ മാത്രമല്ല ഒരുപിടി നല്ല മലയാളം സീരിയലുകളിലും താരം തിളങ്ങിയിട്ടുണ്ട് എന്നാൽ തമിഴിൽ വിജയുടെ നായികയായി വരെ തിളങ്ങിയ നടിയ്ക്ക് അഭിനയമേഖല വേണ്ടുന്ന പരിഗണന നൽകിയില്ലെന്ന പരിഭവവുമുണ്ട്. എന്നാൽ വളരെ പെട്ടെന്നാണ് അഞ്ജു പ്രേക്ഷകരിൽ നിന്നും വിട്ടുനിന്നത്. ഇപ്പോൾ യൂ ട്യൂബറായും പ്രേക്ഷകർക്ക് മുൻപിൽ സജീവമാണ് താരം.
കഴിഞ്ഞദിവസം വളരെ മോശമായി കമന്റ് നൽകിയ ഒരു ആരാധകന് മാന്യമായി തന്നെ മറുപടി നൽകിയിരിക്കുകയാണ് അഞ്ജു. നടി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. കഷ്ടം... ഓരോരുത്തരുടെയും കാഴ്ചപ്പാട്.... എ ന്തായാലും നല്ല റിപ്ലൈ കൊടുക്കാൻ സാധിച്ചു. എന്ന ക്യാപ്ഷ്യനോടെയാണ് അഞ്ജു സ്‌ക്രീൻ ഷോട്ട് പങ്കിട്ടത്. 'നിങ്ങളുടെ അമ്മയേയും, പെങ്ങളേയും പോലെ സൂപ്പർ ചരക്ക് തന്നെയാണ് ഞാനും' എന്നാണ് അഞ്ജു വിമര്ശകന് നൽകിയ മറുപടി.
മോഹൻലാലിനെ കാണാൻ പോയ യാത്രയിൽ നിന്നാണ് തന്റെ സിനിമാ ജീവിതം തുടങ്ങിയതെന്ന് താരം മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് അദ്വൈതം എന്ന ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങിൽ പങ്കെടുത്തത് ആണ് അഞ്ജുവിന്റെ സിനിമാജീവിതത്തിന് തുടക്കം കുറിച്ചത് .
2001 ന് ശേഷം അഞ്ജുവിന് കരിയറില്‍ ഇടവേളകളുണ്ടായി. വിവാഹം, വിവാഹ മോചനം, പുനര്‍വിവാഹം എന്നിവ സിനിമകള്‍ക്കിടയിലെ ഇടവേളകള്‍ വര്‍ദ്ധിപ്പിച്ചു. പിന്നീട് 20 വർഷത്തിനുശേഷമാണ് പ്രേക്ഷകർ അഞ്ജുവിനെ ബഡായ് ബംഗ്ളാവിലൂടെ വീണ്ടും കാണുന്നത്.