Headlines
Loading...
ചിൽവെൽ, മേസൺ മൗണ്ട് ഐസൊലേഷനില്‍; ഇംഗ്ലണ്ടിന് തിരിച്ചടി

ചിൽവെൽ, മേസൺ മൗണ്ട് ഐസൊലേഷനില്‍; ഇംഗ്ലണ്ടിന് തിരിച്ചടി

യൂറോ കപ്പിൽ ഇംഗ്ലണ്ട് ടീമിന് തിരിച്ചടിയായി പ്രധാന താരങ്ങളുടെ ഐസോലാഷൻ. ബെൻ ചിൽവെൽ, മേസൺ മൗണ്ട് എന്നീ കളിക്കാര്‍ ഐസൊലേഷനിലായതിനാല്‍ ചെക്ക് റിപ്പബ്ലിക്കിനെതിരായ നിർണായക മത്സരം കളിക്കാനാകില്ല. കഴിഞ്ഞ ദിവസം സ്കോട്ടിഷ് താരമായ ബില്ലി ഗിൽമോറിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കളിക്കാര്‍ക്ക് ഐസൊലേഷനില്‍ കഴിയേണ്ടി വന്നത്.

യൂറോയിൽ ഒരു താരത്തിന് രോഗബാധ സ്ഥിരീകരിച്ചാൽ താരവുമായി സമ്പർക്കം പുലർത്തിയവർ മുൻകരുതൽ എന്ന നിലക്ക് ഐസോലാഷനിൽ പ്രവേശിക്കണം എന്നാണ് നിയമം. കഴിഞ്ഞ ദിവസം നടന്ന ഇംഗ്ലണ്ട് - സ്കോട്‌ലൻഡ് മത്സരത്തിൽ ഗിൽമോർ, മേസൺ മൗണ്ട് എന്നിവർ കളിച്ചിരുന്നു. ചിൽവെല്ലിന് കളിക്കാൻ അവസരം കിട്ടിയിരുന്നില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയുടെ താരങ്ങളാണ് മൂവരും എന്നതിനാൽ കളിക്ക് ശേഷം ഇവർ തമ്മിൽ സംസാരിച്ചിരുന്നു. ഈ മത്സരത്തിന് ശേഷമാണ് സ്കോട്ടിഷ് താരത്തിന് രോഗബാധ സ്ഥിരീകരിച്ചത്. അതുകൊണ്ട് സമ്പർക്ക പട്ടികയിൽ രണ്ട് ഇംഗ്ലണ്ട് താരങ്ങളും പെട്ടു. ഇംഗ്ലണ്ട് ക്യാമ്പിൽ ഇതു വരെ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും റിസ്ക് എടുക്കാൻ താല്ലര്യമില്ലാത്തതിനാലാണ് തങ്ങളുടെ താരങ്ങളെ ഐസോലേഷനിലാക്കിയതെന്ന് ഇംഗ്ലണ്ട് മാനേജ്മെന്റ് അറിയിച്ചു.