Headlines
Loading...
‘രോഗികള്‍ക്ക് ബുദ്ധിമുട്ട്’; മലയാളം സംസാരിക്കുന്നതിന് നഴ്സുമാർക്ക് വിലക്കേർപ്പെടുത്തി ഡല്‍ഹി ആശുപത്രി

‘രോഗികള്‍ക്ക് ബുദ്ധിമുട്ട്’; മലയാളം സംസാരിക്കുന്നതിന് നഴ്സുമാർക്ക് വിലക്കേർപ്പെടുത്തി ഡല്‍ഹി ആശുപത്രി

ന്യൂഡല്‍ഹി: നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കി ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രി. മലയാളം സംസാരിക്കുന്നത് വിലക്കി ആശുപത്രി സര്‍ക്കുലര്‍ പുറത്തിറക്കി. ജോലി സമയത്ത് നഴ്‌സുമാര്‍ പരസ്പരം മലയാളം സംസാരിക്കുന്നത് രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരം ഒരു നടപടിയിലേക്ക് പോകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

ജോലിസമയത്ത് ജീവനക്കാര്‍ മലയാളം സംസാരിക്കരുതെന്ന് പറയുന്ന സര്‍ക്കുലറാണ് നഴ്‌സിംഗ് സുപ്രണ്ട് പുറത്തിറക്കിയിരിക്കുന്നത്. ഡ്യൂട്ടി സമയത്ത് ഇംഗ്ലിഷ്, ഹിന്ദി എന്നീ ഭാഷകള്‍ മാത്രമേ ജീവനക്കാര്‍ ഉപയോഗിക്കാവും. മറിച്ചായാല്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

അതേസമയം വിഷയത്തില്‍ പ്രതിഷേധം അറിയിച്ച് മലയാളി നഴ്‌സുമാര്‍ രംഗത്തെത്തി. ആശുപത്രിയില്‍ രാജസ്ഥാന്‍, മിസോറം, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ജോലി ചെയ്യുന്നുണ്ടെന്നും അവര്‍ തങ്ങളുടെ പ്രാദേശിക ഭാഷയിലാണ് സംസാരിക്കുന്നതെന്നുമാണ് മലയാളി നഴ്‌സുമാര്‍ പറയുന്നത്.