Headlines
Loading...
അസമിൽ കുടുങ്ങിക്കിടന്ന ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്തു

അസമിൽ കുടുങ്ങിക്കിടന്ന ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്തു

​ഗുവഹാത്തി: അസമിൽ കുടങ്ങിക്കിടന്ന ബസിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്ത് ബസിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. അതിഥി തൊഴിലാളികളുമായി അസമിലേക്ക് പോയതായിരുന്നു അഭിജിത്ത്.

ലോക്ക്ഡൗണിനെത്തുടർന്ന് അഭിജിത്തും സംഘവും അസമിൽ കുടുങ്ങുകയായിരുന്നു. മടങ്ങിവരാൻ കഴിയാത്തതിനെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു അഭിജിത്ത്. കേരളത്തിൽ നിന്നും പോയ നിരവധി ബസുകൾ അസമിലും ബംഗാളിലും കുടുങ്ങിക്കിടക്കുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ബസുകൾ ഇതിലുണ്ട്. പെരുമ്പാവൂരില്‍നിന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യിക്കാനായി അതിഥി തൊഴിലാളികളുമായി അസമിലേക്കും ബംഗാളിലേക്കും പുറപ്പെട്ട ബസുകളും ഇക്കൂട്ടത്തിൽ ഉണ്ട്. തൃശൂരിൽ നിന്നുളള ബസ് സ്രെെവറായ നജീബ് കെ.പി. (48) ബംഗാളിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായി കഴിഞ്ഞമാസം ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.