ബിജെപിക്കാരോട് സംസാരിക്കാൻ പത്ത് മിനിറ്റ് മാത്രമെ അനുവദിക്കൂവെന്ന് പ്രഫൂൽ പട്ടേൽ; പ്രതിഷേധം
കവരത്തി: ലക്ഷദ്വീപിൽ ഉയർന്നിരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി 10 മിനിറ്റ് മാത്രമെ അനുവദിക്കൂവെന്ന് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഗോഡാ പട്ടേൽ. ഇതേതുടർന്ന് ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചു. ഒരു മണിക്കൂറെങ്കിലും അനുവദിക്കണമെന്നായിരുന്നു ബിജെപി ലക്ഷദ്വീപ് ഘടകം ആവശ്യപ്പെട്ടത്. ഇക്കാര്യം ബിജെപി ദേശീയ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. പിന്നാലെ പ്രഫുൽ പട്ടേൽ വഴങ്ങി.
അതേസമയം സേവ് ലക്ഷദ്വീപ് ഫോറത്തിൽ നിന്നും ബിജെപിയെ പുറത്താക്കി. ഐഷ സുൽത്താനക്കെതിരായ കേസ് പിൻവലിക്കില്ലായെന്ന നിലപാട് ബിജെപി പ്രസിഡണ്ട് സ്വീകരിച്ചതോടെയാണ് നടപടി. അതേസമയം മറ്റ് സമരത്തിന് കൂടെ നിൽക്കാം എന്നാണ് ബിജെപി അറിയിച്ചത്. ഐഷ സുൽത്താനക്കെതിരെ നൽകിയ പരാതി തിങ്കളാഴ്ചക്കകം പിൻവലിക്കുമെന്ന് ബിജെപി പ്രതിനിധി ഫോറത്തെ അറിയിച്ചിരുന്നു. ഇതുവരെ പരാതി പിൻവലിക്കാത്തതിനാലാണ് ബിജെപിയെ ഫോറത്തിൽ നിന്ന് പുറത്താക്കിയത്.
ചാനൽ ചർച്ചക്കിടെ ഐഷ സുൽത്താന നടത്തിയ ‘ബയോവെപൺ’ പരാമർശമാണ് രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തതിന് അടിസ്ഥാനം. ലക്ഷ്യദ്വീപിൽ ജൈവായുധ പ്രയോഗം നടത്തിയെന്നായിരുന്നു ഐഷ പറഞ്ഞത്. പിന്നാലെ സംഘപരിവാർ അനൂകൂലികൾ സോഷ്യൽമീഡിയയിൽ ഉൾപ്പെടെ ഐഷക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. രാജ്യദ്രോഹം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കവരത്തി പൊലീസ് കേസും രജിസ്റ്റർ ചെയ്തു. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് സി അബ്ദുൽ ഖാദർ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
കേസിൽ ഐഷ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ലക്ഷ്ദ്വീപിലെത്തിയാൽ തന്നെ അവിടെ തളച്ചിടാൻ നീക്കമുണ്ടാവുമെന്നും ഇത് തന്റെ സുരക്ഷയെ ബാധിക്കുമെന്നും ഐഷ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. താൻ ഒരിക്കലും രാജ്യത്തിനെതിരായി പ്രസ്താവന നടത്തിയിട്ടില്ല. ദ്വീപിൽ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രഫുൽ ഗോഡാ പട്ടേലിന് വിമർശിക്കുകയാണ് ചെയ്തതെന്നും ജാമ്യാപേക്ഷയിൽ ഐഷ വ്യക്തമാക്കുന്നു.
Summary: Praful Patel says BJP will be allowed only 10 minutes to speak; Protest [ www.livetodaymalayalam.in ]