
മലപ്പുറം: ആനക്കയം പുഴയിൽ നാല് വിദ്യാർഥികൾ ഒഴുക്കിൽ പെട്ടു. രണ്ട് പേർ മരിച്ചു. പന്തല്ലൂർ സ്വദേശികളായ ഫാത്തിമ ഇസ്രത്ത്, ഫാത്തിമ ഫിദ, എന്നിവരാണ് മരണപ്പെട്ടത്. ഒരാളെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. ഈ കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഒഴുക്കിൽപെട്ട നാലാമത്തെ കുട്ടിക്കായുള്ള തിരച്ചിൽ തുടരുകയാണ്. രണ്ടുപേരുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.