Headlines
Loading...
രാജ്യത്ത് വീണ്ടും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു, മരണസംഖ്യയും കുത്തനെ ഉയരുന്നു

രാജ്യത്ത് വീണ്ടും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു, മരണസംഖ്യയും കുത്തനെ ഉയരുന്നു

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,12,784 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽവച്ച് ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇത് രണ്ടാം തവണയാണ് ഒരു ദിവസം നാല് ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.ഏപ്രിൽ 30ന് 4,02,351 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

12 സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിലധികം സജീവ കേസുകളുണ്ട്. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3980 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ 920 പേരാണ് മരിച്ചത്. രാജ്യത്തെ കൊവിഡ് മരണം ഇരട്ടിയായി ഉയർന്നേക്കാമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.ലോകത്ത് പുതിയ കൊവിഡ് കേസുകളിൽ പകുതിയോളവും ഇന്ത്യയിലാണെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളിൽ 46 ശതമാനവും മരണങ്ങളിൽ 25 ശതമാനവും ഇന്ത്യയിലാണ്.