kerala
ബുധനാഴ്ച തുടങ്ങേണ്ട +2, വിഎച്ച്എസ്ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി
ബുധനാഴ്ച ആരംഭിക്കേണ്ട പ്്ളസ് 2, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചു. കോവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്നാണ് നടപടി . അതേസമയം ബുധനാഴ്ചവരെയുള്ള എസ്.എസ്.എസ്.എല്‍.സി എഴുത്തുപരീക്ഷകള്‍ക്ക് മാറ്റമില്ല.
പ്രാക്ടിക്കല്‍ പരീക്ഷകള്‍ കോവിഡ് മാനദണ്ഡം പാലിച്ച് നടത്തുക എളുപ്പമല്ല എന്നാണ് അധ്യാപകരുടെ അഭിപ്രായം. ഒന്നിലധികം കുട്ടികളും അധ്യാപകരും ലാബുകളില്‍ ഒരേസമയം വരുന്ന സ്ഥിതി ഉണ്ടാകും. എല്ലാ ഉപകരണങ്ങളും മേശകളും അണുവിമുക്തമാക്കുക എളുപ്പമല്ല. കൂടാതെ പരീഷ എഴുതുന്ന കോവിഡ് ബാധിതര്‍, ക്ാറന്‍റീനിലുള്ളവര്‍ എന്നിവരെ പ്രാക്ടിക്കല്‍ പരീക്ഷക്ക് എങ്ങിനെ പങ്കെടുപ്പിക്കുമെന്ന ചോദ്യവും ഉയര്‍ന്നു. പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം വിദ്യാര്‍ഥികളും രക്ഷിതാക്കളും മുന്നോട്ട് വെച്ചിരുന്നു. പുതുക്കിയ തീയതി പിന്നീടറിയിക്കും.