Headlines
Loading...
15 പഞ്ചായത്തുകളില്‍ നിരോധനാജ്ഞക്ക്‌ പുറമെ നേരത്തേ പ്രഖ്യാപിച്ച എല്ലാ നിയന്ത്രണങ്ങളും നടപ്പിലാക്കുമെന്ന് ജില്ലാ കലക്ടർ

15 പഞ്ചായത്തുകളില്‍ നിരോധനാജ്ഞക്ക്‌ പുറമെ നേരത്തേ പ്രഖ്യാപിച്ച എല്ലാ നിയന്ത്രണങ്ങളും നടപ്പിലാക്കുമെന്ന് ജില്ലാ കലക്ടർ

കാസര്‍കോട്: ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ കൊവിഡ് ബാധിതരുള്ള 15 തദ്ദേശഭരണ സ്ഥാപന പരിധിയില്‍ സി.ആര്‍.പി.സി 144 പ്രകാരം ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ രാത്രി 12 മുതല്‍ ഏഴു ദിവസത്തേക്കാണ് നിരോധനാജ്ഞ.

നേരത്തേ സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ നിയന്ത്രണങ്ങളും ഇതോടൊപ്പം കര്‍ശനമായി നടപ്പാക്കുന്നതിനും ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം തീരുമാനിച്ചു. കാഞ്ഞങ്ങാട്, നീലേശ്വരം മുന്‍സിപ്പാലിറ്റികളിലും അജാനൂര്‍, ചെമ്മനാട് ,ചെറുവത്തൂര്‍, കള്ളാര്‍, കയ്യൂര്‍-ചീമേനി , കിനാനൂര്‍ കരിന്തളം, കോടോം-ബേളൂര്‍, മടിക്കൈ, പടന്ന, പള്ളിക്കര, പുല്ലൂര്‍-പെരിയ, തൃക്കരിപ്പൂര്‍, ഉദുമ എന്നീ ഗ്രാമപഞ്ചായത്തുകളിലും ഉള്‍പ്പെടുന്ന മുഴുവന്‍ പ്രദേശങ്ങളിലുമാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ആളുകള്‍ കൂട്ടം കുടുന്നത് കര്‍ശനായി വിലക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ പൊലീസ് പരിശോധനയും നടപടികളും കര്‍ശനമാക്കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവി പി.ബി രാജീവ്, എ.ഡി.എം അതുല്‍ എസ് നാഥ്, ഡി.എം.ഒ (ആരോഗ്യം) ഡോ. എ.വി. രാംദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.