assembly election 2021
kerala
വാഹന പര്യടനത്തിന് നേരെ കൂവല്‍; പി സി ജോര്‍ജും നാട്ടുകാരും വാക്കേറ്റം
ഈരാറ്റുപേട്ട: പൂഞ്ഞാര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി പി സി ജോര്‍ജും നാട്ടുകാരും തമ്മില്‍ വാക്കേറ്റം. പി സി ജോര്‍ജിന്റെ വാഹനപര്യടനം ഈരാറ്റുപേട്ടയില്‍ എത്തിയപ്പോഴാണ് സംഭവം. പി സി ജോര്‍ജിന് നേരെ നാട്ടുകാരില്‍ ചിലര്‍ കൂവി. ഇതില്‍ പ്രകോപിതനായ പി സി ജോര്‍ജ് കൂവിയവരെ അസഭ്യം പറഞ്ഞു. പൂഞ്ഞാറിലെ സിറ്റിങ് എംഎല്‍എയായ പി സി ജോര്‍ജ്, എല്‍ഡിഎഫിനും യുഡിഎഫിനും എതിരെയാണ് മത്സരിക്കുന്നത്.