Headlines
Loading...
ഉദുമയില്‍ ആവേശത്തിരയിളക്കി ബാലകൃഷ്ണന്‍ പെരിയയുടെ പര്യടനം

ഉദുമയില്‍ ആവേശത്തിരയിളക്കി ബാലകൃഷ്ണന്‍ പെരിയയുടെ പര്യടനം

ഉദുമ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയ തിങ്കളാഴ്ച ചെമ്മനാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തി.പൗരപ്രമുഖരേയും സുഹൃത്തുക്കളെയും കാണാനാണ് കൂടുതൽ സമയം ചെലവഴിച്ചത്.കൂടാതെ ചില കവലകളിലും വോട്ടർമാരെ നേരിട്ട് കണ്ടുവോട്ടഭ്യർത്ഥിച്ചു.

കട്ടക്കാൽ,കീഴുർ,ദേളി,കോളിയടുക്കം,തെക്കിൽ,ചട്ടഞ്ചാൽ തുടങ്ങിയ സ്ഥലങ്ങളിൽ വോട്ടർമാരെ കണ്ടു.യു ഡി എഫ് നേതാക്കളായ കല്ലട്ര മാഹിൻ ഹാജി,ഹാജി അബ്ദുള്ള ഹുസൈൻ, കൃഷ്ണൻ ചട്ടഞ്ചാൽ, റഷീദ് ഹാജി, ബാലചന്ദ്രൻ മാസ്റ്റർ, വി.സരസ്വതി, അബ്ദുള്ള കുഞ്ഞി കീഴൂർ, അഹമ്മദ് ഹാജി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.