
gulf update
സൗദിയിലെ തായിഫിനടുത്ത് വാഹനാപകടം; രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു
തായിഫ്: സൗദിയിലെ തായിഫിനടത്തു മിനി ബസ് അപകടത്തിൽപെട്ട് രണ്ട് മലയാളി നഴ്സുമാർ മരിച്ചു. വൈക്കം വഞ്ചിയൂർ സ്വദേശിനി അഖില(29) കൊല്ലം ആയൂർ സ്വദേശിനി സുബി (33) എന്നീ മലയാളി നഴ്സുമാരാണ് മരിച്ചത്.
ഇവർ റിയാദിൽനിന്ന് ജിദ്ദയിലേക്ക് വരുന്നവഴിക്ക് തായിഫിനടത്തുവെച്ച് സഞ്ചരിച്ച മിനി ബസ് അപകടത്തിൽപെടുകയായിരുന്നു. താഴ്ചയിലേക്ക് വാൻ മറിഞ്ഞു. റിയാദിൽ ക്വാറന്റൈൻ പൂർത്തിയാക്കി ജോലിസ്ഥലമായ ജിദ്ദയിലെ താമസ സ്ഥലത്തേക്കുള്ള യാത്രയിലാണ് അപകടം.