kerala
അനുകരിച്ച് കൊച്ചുമിടുക്കന്‍, ചിരിച്ചാസ്വദിച്ച് ഉമ്മന്‍ചാണ്ടി; വീഡിയോ വൈറല്‍
കോട്ടയം: സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോ. കൊച്ചുമിടുക്കൻ തന്നെ അനുകരിക്കുന്നത് ചിരിച്ചുകൊണ്ട് ആസ്വദിക്കുകയാണ് അദ്ദേഹം.
'പൊതുപ്രവർത്തകനെന്ന നിലയിൽ ഒത്തിരിപ്പേർ എന്നെ അനുകരിക്കാറുണ്ട്, വിമർശനാത്മകമായി അവതരിപ്പിക്കാറുമുണ്ട്...അതെല്ലാം ആസ്വദിച്ചതിനേക്കാൾ എത്രയോ മടങ്ങാണ് ഈ നിഷ്കളങ്കമായ പ്രകടനം..' - വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
നിരവധിപ്പേരാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. പോസ്റ്റിന് താഴെയായി തൃത്താല എം.എൽ.എ. വി.ടി. ബൽറാമും കമന്റുമായി രംഗത്തെത്തി. ഇതിങ്ങനെ ഷെയർ ചെയ്യാൻ താങ്കൾക്ക് മാത്രമേ കഴിയൂ എന്നായിരുന്നു ബൽറാമിന്റെ കമന്റ്.
