Headlines
Loading...
വോക്കല്‍ ഫോര്‍ ലോക്കല്‍' ഗാന്ധിജിക്കും സ്വാതന്ത്ര്യസമര സേനാനികള്‍ക്കുമുള്ള ശ്രദ്ധാഞ്ജലി-മോദി

വോക്കല്‍ ഫോര്‍ ലോക്കല്‍' ഗാന്ധിജിക്കും സ്വാതന്ത്ര്യസമര സേനാനികള്‍ക്കുമുള്ള ശ്രദ്ധാഞ്ജലി-മോദി

അഹമ്മദാബാദ്: മഹാത്മാ ഗാന്ധിക്കും മറ്റ് സ്വാതന്ത്ര്യസമര സേനാനികൾക്കും സമർപ്പിക്കാനാവുന്ന മഹത്തരമായ ശ്രദ്ധാഞ്ജലിയാണ് 'വോക്കൽ ഫോർ ലോക്കൽ' പദ്ധതിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

രാജ്യത്തിന്റെ 75-ാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് ആരംഭം കുറിച്ചു കൊണ്ടുള്ള ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വയം പര്യാപ്തതയുടെ ആവശ്യകതയെ കുറിച്ച് പറഞ്ഞ മോദി, തദ്ദേശ നിർമിത വസ്തുക്കൾ വാങ്ങാൻ തയ്യാറാകണമെന്ന് ജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു.

ദണ്ഡി മാർച്ച് ആരംഭിച്ച സബർമതി ആശ്രമത്തിൽനിന്ന് ഇന്നത്തെ അമൃത് മഹോത്സവ് പരിപാടി ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ജനങ്ങളിൽ അഭിമാനത്തിന്റെയും സ്വയം പര്യാപ്തതയുടെയും വീര്യം വർധിപ്പിക്കുന്നതിൽ ദണ്ഡിയാത്ര നിർണായക പങ്കു വഹിച്ചു. ബാപ്പുവിനും നമ്മുടെ മഹാന്മാരായ സ്വാതന്ത്ര്യ സമര സേനാനികൾക്കുമുള്ള മഹത്തായ ശ്രദ്ധാഞ്ജലിയാണ് 'വോക്കൽ ഫോർ ലോക്കൽ'- മോദി ട്വീറ്റ് ചെയ്തു.

ഏതെങ്കിലും ഒരു തദ്ദേശ നിർമിത ഉത്പന്നം വാങ്ങാനും അതിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളിൽ വോക്കൽ ഫോർ ലോക്കൽ എന്ന ഹാഷ്ടാഗിനൊപ്പം പങ്കുവെക്കാനും മറ്റൊരു ട്വീറ്റിലൂടെ പ്രധാനമന്ത്രി അഭ്യർഥിച്ചു.

കഴിഞ്ഞ വർഷം കൊറോണ മഹാമാരിയുടെ ആരംഭസമയത്താണ് പ്രധാനമന്ത്രിയുടെ പ്രയോഗത്തിലൂടെ 'വോക്കൽ ഫോർ ലോക്കൽ' എന്ന മുദ്രാവാക്യം പ്രചാരം നേടുന്നത്.