Headlines
Loading...
'പ്രതികളെല്ലാം സിപിഎമ്മുകാര്‍; ബോംബെറിഞ്ഞത് കൊല്ലാൻ തന്നെ': എഫ്ഐആർ പുറത്ത്

'പ്രതികളെല്ലാം സിപിഎമ്മുകാര്‍; ബോംബെറിഞ്ഞത് കൊല്ലാൻ തന്നെ': എഫ്ഐആർ പുറത്ത്

കണ്ണൂർ പാനൂരിലെ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതക കേസിൽ പതിനൊന്നു പ്രതികളും സിപിഎം - ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് എഫ്ഐആർ. റിമാൻഡിലുള്ള ഷിനോസിനെ കൂടാതെ രതീഷ്, സംഗീത്, ശ്രീരാഗ്, സുഹൈൽ, സജീവൻ, അശ്വന്ത്, ശശി, സുമേഷ്, ജാബിർ, നാസർ എന്നിവര്‍ അക്രമിസംഘത്തിൽ ഉണ്ടായിരുന്നതായി പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് ബോംബ് എറിഞ്ഞത്. എഫ് ഐ ആറിൽ പേരുള്ള രതീഷ് ഇന്നലെ ആത്മഹത്യ ചെയ്തിരുന്നു. ഡിവൈഎഫ്ഐ മേഖല ട്രഷററും ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുമായ സുഹൈലാണ് കൊലപാതക സംഘത്തിന് നേതൃത്വം കൊടുത്തതെന്നാണ് സൂചന. സുഹൈലിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് . കണ്ടാലറിയാവുന്ന പതിനാലു പേരടക്കം ഇരുപത്തിയഞ്ചംഗ സംഘമാണ് മൻസൂറിനെയും സഹോദരനെയും അക്രമിച്ചത്.