Headlines
Loading...
ജലീലിന്റെ രാജിക്കായി പ്രതിപക്ഷം; മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ണായകം

ജലീലിന്റെ രാജിക്കായി പ്രതിപക്ഷം; മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ണായകം

മന്ത്രി കെ.ടി. ജലീല്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് ലോകായുക്ത വിധിയില്‍ സര്‍ക്കാര്‍ വിശദീകരണം ഇന്നുണ്ടായേക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് ചികില്‍സയിലായതിനാല്‍ അദ്ദേഹവുമായി ആലോചിച്ച് നിയമ മന്ത്രി എ. കെ ബാലന്‍ നിലപാട് വിശദീകരിക്കുമെന്നാണ് സൂചന. എന്നാല്‍ ലോകായുക്ത ഉത്തരവിന്‍റെ പകര്‍പ്പ് കിട്ടിയശേഷം മേല്‍ക്കോടതികളെ സമീപിക്കുമെന്ന് ജലീല്‍ ഇന്നലെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി ബന്ധുവായ കെ.ടി അദീബിനെ നിയമിച്ചത് അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നായിരുന്നു ലോകായുക്താ വിധി