കേരള-കർണാടക അതിർത്തി യാത്രാ നിയന്ത്രണത്തിൽ കർണാടക സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. ചൊവ്വാഴ്ച, കർണാടക ഹൈക്കോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകും. അതിർത്തി റോഡുകൾ അടക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
അതിർത്തികൾ അടക്കുന്നതിന് പകരം ചെക്പോസ്റ്റുകളിൽ ആർടിപിസിആർ പരിശോധനയ്ക്ക് സൗകര്യമൊരുക്കുന്നത് സർക്കാർ പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു.