kerala
സംസ്ഥാനത്ത് പലയിടങ്ങളിലും അടുത്ത മൂന്നു ദിവസം അതി ശക്ത മഴക്കും കാറ്റിനും സാധ്യത ; കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്
തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസം കൂടി കേരളത്തിന്റെ പല ഭാഗങ്ങളിലും കാറ്റും മഴയുമുണ്ടാവാൻ സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
തീവ്രമായ കാറ്റത്ത് മരങ്ങൾ വീണും മറ്റും വൈദ്യുതി ലൈനുകൾ പൊട്ടിക്കിടക്കാനിടയുണ്ട്. അത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഒരു കാരണവശാലും സമീപത്തേക്ക് പോകരുത്. ആരെയും പോകാനനുവദിക്കുകയുമരുത്. വൈദ്യുതിലൈനുകളുടെ സമീപത്തേക്ക് പോയാൽപ്പോലും ഷോക്കേൽക്കാനിടയുണ്ട്.
വൈദ്യുതി സംബന്ധമായ അപകടമോ അപകടസാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും വൈകാതെ 94 96 01 01 01 എന്ന എമർജൻസി നമ്പരിലോ അതത് സെക്ഷൻ ഓഫീസിലോ അറിയിക്കുക. ഈ നമ്പർ ഇപ്പോൾ തന്നെ ഫോണിൽ സേവ് ചെയ്യുക.
തക്ക സമയത്തുള്ള നമ്മുടെ ഇടപെടൽ ഒരുപക്ഷേ പലരുടെയും ജീവൻ തന്നെ രക്ഷിച്ചേക്കാം.
ഓർക്കുക, 94 96 01 01 01 എന്ന നമ്പർ എമർജൻസി ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. വൈദ്യുതി സംബന്ധമായ മറ്റു പരാതികൾ അറിയിക്കാനും വിവരങ്ങൾ അറിയാനും 1912 എന്ന ടോൾഫ്രീ നമ്പരിൽ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്.