Headlines
Loading...
മധ്യ കേരളത്തിൽ കനത്ത കാറ്റും മഴയും: ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു; കൊച്ചിയിൽ വ്യാപക നാശനഷ്ടം

മധ്യ കേരളത്തിൽ കനത്ത കാറ്റും മഴയും: ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു; കൊച്ചിയിൽ വ്യാപക നാശനഷ്ടം

എറണാകുളം ജില്ലയില്‍ കനത്ത കാറ്റും മഴയും. എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനുസമീപം മരംവീണ് അപകടം.  മരത്തിനടിയില്‍ കുടുങ്ങിയ രണ്ടുപേരെ രക്ഷപെടുത്തി, ഒരാളുടെ പരുക്ക് ഗുരുതരമാണ്. കൊച്ചിയില്‍ ലോ കോളജിന് മുന്നില്‍ റോഡില്‍ മരംവീണ് ഗതാഗതം തടസപ്പെട്ടു. അങ്കമാലി  മെയ്ക്കലാടി ലക്ഷം വീട് കോളനിയില്‍ ആറുവീടുകള്‍ ഭാഗികമായി തകര്‍ന്നു. മറ്റൂർ മണിക്കമംഗലം പ്രദേശങ്ങളിലും വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണു. വലിയ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. ആയിരക്കണക്കിനു വാഴയും ജാതിയും നശിച്ചു. ചേര്‍ത്തലയ്ക്ക് സമീപം റയില്‍പ്പാളത്തില്‍ മരംവീണു. എറണാകുളം–ആലപ്പുഴ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.